Friday, October 23, 2020

Raga analysis, YouTube channel etc.

കഴിഞ്ഞ ഒരു ദശകം എഴുത്തിലും പുസ്തകപ്രസിദ്ധീകരണത്തിലും (Book Page) ഒക്കെ മുഴുകിയിരുന്നതിനാല്‍ സംഗീതരംഗത്ത് അത്ര സജീവമായിരുന്നില്ല. പക്ഷേ ഈ കോവിഡ് കാലം സംഗീതത്തിലേക്കുള്ള ഒരു തിരിച്ചുപോക്കായി മാറിയിരിക്കുന്നു. മലയാള സിനിമാഗാനങ്ങളെ രാഗപ്രകാരം ലിസ്റ്റ് ചെയ്തിരുന്ന എന്‍റെ വെബ്സൈറ്റ് രാഗകൈരളി (http://www.geocities.com/vienna/4725/ragky.html) ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. 1997ല്‍ തുടങ്ങിയ ആ സൈറ്റ് ഒരുപക്ഷേ മലയാളഗാനങ്ങളെ കുറിച്ചുള്ള ആദ്യത്തെ വെബ്സൈറ്റ് ആവാം. പിന്നീട് വന്ന m3db, msi, mcc പോലുള്ള വലിയ മലയാളസിനിമാഗാന ഓണ്‍ലൈന്‍ ഡാറ്റാബേസുകള്‍ക്ക് രാഗകൈരളി ഒരു പ്രചോദനമായിരുന്നു എന്നറിയുന്നതില്‍ വലിയ സന്തോഷമുണ്ട് (Read here). രാഗകൈരളി വെബ്സൈറ്റ് 2010ല്‍ നിലച്ചുപോയെങ്കിലും ഇപ്പോള്‍ m3db ഗ്രൂപ്പുമായി ചേര്‍ന്ന് രാഗ  അനാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്. 

എന്‍റെ പാട്ടുകള്‍ പബ്ലിഷ് ചെയ്യാന്‍ വേണ്ടി 2006ല്‍ തുടങ്ങിയതായിരുന്നു ഈ ഓഡിയോ ബ്ലോഗ്.  ഇപ്പോള്‍ എന്‍റെ പാട്ടുകള്‍ പുതുതായി തുടങ്ങിയ YouTube ചാനലില്‍ കേള്‍ക്കാം: https://youtube.com/channel/UCnxyj72fxlqjKBAuG8IwkaQ