
Onam greetings!!!
Enjoy an old light song about onam.
ഓണം ഇതാ ഇവിടെയെത്തി! നാളെ പൂരാടം, മറ്റന്നാള്‍ ഉത്രാടം, പിറ്റേന്ന് തിരുവോണം. ഓണത്തെ വരവേല്‍ക്കുന്ന ‘ഉത്രാട പൂനിലാവേ വാ‘ എന്ന പ്രശസ്തമായ ലളിതഗാനമാണ് പുതിയ ബ്ലോഗ് പാട്ട്. ‘ഉത്സവഗാനങ്ങള്‍’ എന്ന ആല്‍ബത്തിനു വേണ്ടി ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് രവീന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.
ഉത്സവഗാനമാണെങ്കിലും ദരിദ്രന്റെ ഓണത്തിന്റെ ഒരു വിഷാദഛായ ഈ ഗാനത്തിനു പകര്‍ന്നു നല്‍കാന്‍ തമ്പിയുടെ വരികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. വാടിയ പൂവണിയിലും തെരുവുകുട്ടികളിലും സാന്ത്വനമായി ഉത്രാടനിലാവിനെ വരവേറ്റുകൊണ്ട് ഇല്ലായ്മകള്‍ക്കിടയിലും ഓണം കേമമാക്കുന്ന ആ മലയാളി സ്പിരിറ്റ് ഈ ഗാനം പകര്‍ന്നു നല്‍കുന്നു. രവീന്ദ്രന്റെ മറ്റൊരു ഹംസധ്വനി-മാസ്റ്റര്‍പീസ്...
എല്ലാവര്‍ക്കും ഓണാശംസകള്‍!!!
Download
ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing
Song : Uthrada poonilave
ഗാനം : ഉത്രാട പൂനിലാവേ വാ
Raagam : Hamsadhwani
രാഗം : ഹംസധ്വനി
Album: Festival songs
ആല്‍ബം: ഉത്സവഗാനങ്ങള്‍
Music : Raveendran
സംഗീതം : രവീന്ദ്രന്‍
Lyrics : Sreekumaran Thampi
രചന : ശ്രീകുമാരന്‍ തമ്പി
14 comments:
ഓണത്തെ വരവേല്‍ക്കുന്ന ‘ഉത്രാട പൂനിലാവേ വാ‘ എന്ന പ്രശസ്തമായ ലളിതഗാനമാണ് പുതിയ ബ്ലോഗ് പാട്ട്.
നല്ലൊരു ഓണപ്പാട്ടാണ് ഇത്, നന്ദി.
Thanks Kishore, Try to get Festival Songs for KJY, Ravindran & Sreekumaram Tampi in 1986
നല്ല ഓണപ്പാട്ട് ...
ഓണാശംസകള്‍
ശ്രീ,പ്രിയ, നചികേത്, വാല്‍മീകി,
പാട്ടിഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം..
Keralainside, thanks for aggregating this blog.
കമന്റിയതിന് പ്രത്യേകം ഓണാശംസകള്‍!!
നന്നായി കിഷോറേ..വളരെ നൊസ്റ്റാൾജിക് ഐറ്റം ആണിത്..!
കൊള്ളാം കിഷോർ. ഇന്നാണ് കേട്ടത്. ആശംസകൾ...
കിരണ്‍സ്, പൊറാടത്ത്
പാട്ടിഷ്ടപ്പെട്ടതില്‍ വളരെ സന്തോഷം!
Beautiful rendition. You have set the proper Onam mood.
I don't no Malayalam this is wonderful blog. Happy new year!!!!
travel package
Hai...... Nice Voice and Good song Keep it up Kishor
Nice posts Kishore...I wonder how you get time for this blogging..!!..:))
thanks plainsay, spr, harisankar, pachu....
Great stuff. (sorry for the ridiculously short comment, but what else was I supposed to say?) :)
Post a Comment