Showing posts with label M Jayachandran. Show all posts
Showing posts with label M Jayachandran. Show all posts

Saturday, February 16, 2008

പച്ച പനംതത്തേ : pacha panam

ചിലപ്പോള്‍ സിനിമ ഹിറ്റായില്ലെങ്കിലും അതിലെ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളാകാറുണ്ട്. അത്തരത്തിലൊരു ഗാനമാണ് 2005ല്‍ പുറത്തിറങ്ങിയ എം. ജയചന്ദ്രന്റെ ‘പച്ച പനം തത്തേ..’. ഇതിന്റെ വരികള്‍ ഏതോ വളരെ പഴയ നാടകത്തില്‍ നിന്നുള്ള പൊന്‍‌കുന്നം ദാമോദരന്റെ കവിതയാണെന്ന് എന്റെ അഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഇവിടെ കരയോക്കെയുടെ അകമ്പടിയോടെ പാടിയിരിക്കുന്നു (ഫ്രീ കരയോക്കെക്ക് shyju.com ന് സ്തുതി!)


ഒരു നാടന്‍ പാട്ടുപോലെ തോന്നിപ്പിക്കുന്ന ഈ പാട്ടിനുപിന്നില്‍ ഒരു രാഗം ഒളിച്ചിരിപ്പുണ്ടെന്ന് ഞാന്‍ തീരെ വിചാരിച്ചിരുന്നില്ല. എന്നാല്‍ ഈയടുത്തു വെക്കേഷനു നാട്ടില്‍ പോയപ്പോള്‍ എന്റെ ജ്യേഷ്ടനാണ് പറഞ്ഞത് ഇത് മുഖാരിരാഗത്തിലാണെന്ന് ഏതോ റേഡിയോ പരിപാടിയില്‍ കേട്ടെന്ന്. എനിക്കു തീരെ വിശ്വാസം വന്നില്ല. എന്നാല്‍ ഏതോ രാത്രിയില്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റു ഈ പാട്ട് മൂളി നോക്കിയപ്പോള്‍ ചെന്നെത്തിയത് ‘എന്‍രൈക്കു ശിവകൃപൈ വരുമോ’ എന്ന മുഖാരി കൃതിയിലാണ് ! കീബോര്‍ഡില്‍ വായിച്ചു നോക്കിയപ്പോഴും മുഖാരിയുടെ സ്വരങ്ങള്‍ തന്നെ. മുഖാരി രാഗം വളരെ വ്യത്യസ്തമായ പല അവതാരങ്ങളിലും പ്രത്യക്ഷപ്പെടുന്നുവെന്ന് വായിച്ചിട്ടുണ്ട്. എം. ജയചന്ദ്രനാണ് അടുത്ത തലമുറയിലെ രവീന്ദ്രന്‍ എന്ന് ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ തോന്നിപ്പോകുന്നു.

A melody with rustic charms by M. Jayachandran from the film Nottam.



ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing


Song : Pacha panam thathe
ഗാനം : പച്ച പനംതത്തേ

Raagam : Mukhari
രാഗം : മുഖാരി

Film: Nottam
ചിത്രം: നോട്ടം

Music : M. Jayachandran
സംഗീതം : എം. ജയചന്ദ്രന്‍

Lyrics : Ponkunnam Damodaran
രചന : പൊന്‍‌കുന്നം ദാമോദരന്‍

Friday, June 22, 2007

kandu kandu kothi:കണ്ടു കണ്ടു കൊതി

One of my favorite songs in recent years.
Music director M. Jayachandran has done
a great job in setting western orchestration
to Indian semi-classical melody. This song
is sung with original karaoke track.

Click on the player below to listen:



ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing


Song : kandu kandu kothi
ഗാനം : കണ്ടു കണ്ടു കൊതി

Raagam : DarbaariKaanada
രാഗം : ദര്‍ബാരി കാനഡ

Movie : Mambazha kaalam
പടം : മാമ്പഴക്കാലം

Music : M. Jayachandran
സംഗീതം : എം. ജയചന്ദ്രന്‍

Lyrics : Girish Puthancherry
രചന : ഗിരീഷ് പുത്തഞ്ചേരി

Saturday, January 20, 2007

Kamas Songs - എഴുന്നേറ്റു നിന്നാലും!

മലയാളം കമാസ് പാട്ടുകളേ -- എഴുന്നേറ്റു നിന്നാലും! (does not have the same effect saying it in English as "Kamas Songs - please standup"!) മലയാളം സിനിമാഗാനങ്ങളില്‍ കമാസ് രാഗത്തില്‍ ഉള്ളതായി കണ്ടെത്തപ്പെട്ട ആദ്യ ഗാനമാണു മധുചന്ദ്രലേഖയിലെ ‘കുസുമ വദന മോഹസുന്ദരാ’.. ഈ രാഗത്തിനു ചേര്‍ന്ന നല്ലൊരു ഹാസ്യ ഗാനമാണിത്.. കമാസ് വളരെ പോപ്പുലര്‍ ആയ ഒരു രാഗമായതിനാല്‍ ഇതില്‍ മറ്റനേകം പാട്ടുകള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. ഏനിക്ക് മറ്റൊന്നും കണ്ടു പിടിക്കാന്‍ പറ്റിയിട്ടില്ല. മൂന്നു പേര്‍ ചേര്‍ന്ന് പാടുന്ന ഗാനമായതിനാല്‍ ഈ പാട്ടിന്റെ പല്ലവി മാത്രമേ ഞാന്‍ ഇവിടെ പാടുന്നുള്ളൂ. ഒറിജിനല്‍ ഗാനം ദ്ര്‌ശ്യമടക്കം യൂ-റ്റ്യൂബ് വഴി താഴെ കാണാം: 

 Song : kusuma vadana 
 ഗാനം : കുസുമ വദന മോഹസുന്ദരാ

Raagam : Kamaas 
രാഗം : കമാസ് 

Movie : Madhuchandralekha 
പടം : മധുചന്ദ്രലേഖ 

Music : M. Jayachandran 
 സംഗീതം : ഏം. ജയചന്ദ്രന്‍ 

 Enjoy the original song with visuals from youtube. Urvashi is hilarious! (10/jan/07: read on manorama online edition that Urvashi won yet another (5th?) Kerala state award for this movie!):