ചിലപ്പോള്‍ സിനിമ ഹിറ്റായില്ലെങ്കിലും അതിലെ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളാകാറുണ്ട്. അത്തരത്തിലൊരു ഗാനമാണ് 2005ല്‍ പുറത്തിറങ്ങിയ എം. ജയചന്ദ്രന്റെ ‘പച്ച പനം തത്തേ..’. ഇതിന്റെ വരികള്‍ ഏതോ വളരെ പഴയ നാടകത്തില്‍ നിന്നുള്ള പൊന്‍കുന്നം ദാമോദരന്റെ കവിതയാണെന്ന് എന്റെ അഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഇവിടെ കരയോക്കെയുടെ അകമ്പടിയോടെ പാടിയിരിക്കുന്നു (ഫ്രീ കരയോക്കെക്ക് shyju.com ന് സ്തുതി!)
ഒരു നാടന്‍ പാട്ടുപോലെ തോന്നിപ്പിക്കുന്ന ഈ പാട്ടിനുപിന്നില്‍ ഒരു രാഗം ഒളിച്ചിരിപ്പുണ്ടെന്ന് ഞാന്‍ തീരെ വിചാരിച്ചിരുന്നില്ല. എന്നാല്‍ ഈയടുത്തു വെക്കേഷനു നാട്ടില്‍ പോയപ്പോള്‍ എന്റെ ജ്യേഷ്ടനാണ് പറഞ്ഞത് ഇത് മുഖാരിരാഗത്തിലാണെന്ന് ഏതോ റേഡിയോ പരിപാടിയില്‍ കേട്ടെന്ന്. എനിക്കു തീരെ വിശ്വാസം വന്നില്ല. എന്നാല്‍ ഏതോ രാത്രിയില്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റു ഈ പാട്ട് മൂളി നോക്കിയപ്പോള്‍ ചെന്നെത്തിയത് ‘എന്‍രൈക്കു ശിവകൃപൈ വരുമോ’ എന്ന മുഖാരി കൃതിയിലാണ് ! കീബോര്‍ഡില്‍ വായിച്ചു നോക്കിയപ്പോഴും മുഖാരിയുടെ സ്വരങ്ങള്‍ തന്നെ. മുഖാരി രാഗം വളരെ വ്യത്യസ്തമായ പല അവതാരങ്ങളിലും പ്രത്യക്ഷപ്പെടുന്നുവെന്ന് വായിച്ചിട്ടുണ്ട്. എം. ജയചന്ദ്രനാണ് അടുത്ത തലമുറയിലെ രവീന്ദ്രന്‍ എന്ന് ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ തോന്നിപ്പോകുന്നു.
A melody with rustic charms by M. Jayachandran from the film Nottam.
ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing
Song : Pacha panam thathe
ഗാനം : പച്ച പനംതത്തേ
Raagam : Mukhari
രാഗം : മുഖാരി
Film: Nottam
ചിത്രം: നോട്ടം
Music : M. Jayachandran
സംഗീതം : എം. ജയചന്ദ്രന്‍
Lyrics : Ponkunnam Damodaran
രചന : പൊന്‍കുന്നം ദാമോദരന്‍
Showing posts with label Mukhari. Show all posts
Showing posts with label Mukhari. Show all posts
Saturday, February 16, 2008
Subscribe to:
Posts (Atom)
