കഴിഞ്ഞ ഒരു ദശകം എഴുത്തിലും പുസ്തകപ്രസിദ്ധീകരണത്തിലും (
Book Page) ഒക്കെ മുഴുകിയിരുന്നതിനാല്‍ സംഗീതരംഗത്ത് അത്ര സജീവമായിരുന്നില്ല. പക്ഷേ ഈ കോവിഡ് കാലം സംഗീതത്തിലേക്കുള്ള ഒരു തിരിച്ചുപോക്കായി മാറിയിരിക്കുന്നു. മലയാള സിനിമാഗാനങ്ങളെ രാഗപ്രകാരം ലിസ്റ്റ് ചെയ്തിരുന്ന എന്‍റെ വെബ്സൈറ്റ് രാഗകൈരളി (http://www.geocities.com/vienna/4725/ragky.html) ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. 1997ല്‍ തുടങ്ങിയ ആ സൈറ്റ് ഒരുപക്ഷേ മലയാളഗാനങ്ങളെ കുറിച്ചുള്ള ആദ്യത്തെ വെബ്സൈറ്റ് ആവാം. പിന്നീട് വന്ന m3db, msi, mcc പോലുള്ള വലിയ മലയാളസിനിമാഗാന ഓണ്‍ലൈന്‍ ഡാറ്റാബേസുകള്‍ക്ക് രാഗകൈരളി ഒരു പ്രചോദനമായിരുന്നു എന്നറിയുന്നതില്‍ വലിയ സന്തോഷമുണ്ട് (
Read here). രാഗകൈരളി വെബ്സൈറ്റ് 2010ല്‍ നിലച്ചുപോയെങ്കിലും ഇപ്പോള്‍
m3db ഗ്രൂപ്പുമായി ചേര്‍ന്ന് രാഗ അനാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്.
No comments:
Post a Comment