Saturday, October 20, 2007

mosahodenallo : ‘ഒരേ കടല്‍’-രാഗം

I have so far sung in all South Indian languages
except Kannada. I have been thinking about doing
a Kannada song and hence I have chosen a
Shubha-Panthuvarali krithi by Purandara Dasa.
I learned this by hearing Sudha Raghunathan's
rendition. Some minor mistakes have crept into
my version, for which I am the sole culprit!

Purandara Dasa(1484 – 1564) is considered as the
'Father of Carnatic music'. He has composed many
krithis in his native Kannada language. He was
also the one who setup and standardised a
systematic method for teaching classical music,
which is followed even today.



ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing

Krithi : mosahodenallo
ക്ര്‌തി : മോസഹോദെനല്ലോ

Raagam : SubhaPanthuVaraali
രാഗം : ശുഭപന്തുവരാളി

Language : Kannada
ഭാഷ : കന്നട

Composer : Purandara Dasa
രചന : പുരന്ദര ദാസര്‍

ശ്യാമപ്രസാദിന്റെ പുതിയ ചിത്രമായ ‘ഒരേ കടല്‍'-ലെ
എല്ലാ ഗാനങ്ങളും ശുഭപന്തുവരാളി രാഗത്തിലാണ്
ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രണയത്തിന്റെയും
വിരഹത്തിന്റെയും വിഷാദം ഗാനങ്ങളിലുള്‍ക്കൊള്ളിക്കാന്‍
ഈ രാഗത്തിന് ഒരു പ്രത്യേക കഴിവുണ്ട്. ഉദാഹരണത്തിന്
ജാനകിയുടെ ഒരു മാസ്റ്റര്‍പീസായി കണക്കാക്കാവുന്ന
തകരയിലെ ‘മൌനമേ നിറയും മൌനമേ...‘.

ശുഭപന്തുവരാളി എന്നതിനെക്കാളും ദുഖപന്തുവരാളി എന്ന
പേരാണ് ഈ രാഗത്തിന് ചേര്‍ച്ച. ഇതുപോലെ കേട്ടാല്‍
കരച്ചില്‍ മാത്രം വരുന്ന രാഗമായ പന്തുവരാളിക്ക് (ഈ വെറും
പന്തുവരാളി ശുഭപന്തുവരാളിയല്ല) ‘കാമവര്‍ദ്ധിനി’ എന്ന
ഒരു പര്യായം കൂടി നല്‍കിയത് ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ
മറ്റൊരു വൈരുധ്യം!

വൈകി വന്ന (oct 28) വാല്‍കഷ്ണം: ഇന്ന് യൂ-ട്യൂബിലൂടെ
കാടുകയറി നടക്കുമ്പോള്‍ കണ്ടൂ ജാനകിയുടെ “മൌനമേ..“
എന്ന ഗാനത്തെ! പുതിയ തലമുറയുടേയും പഴയ
തലമുറയുടേയും ഓര്‍മ്മപ്പെടുത്തലിനായി ഗാനദൃശ്യം താഴെ:

10 comments:

കിഷോർ‍:Kishor said...

Krithi : mosahodenallo
ക്ര്‌തി : മോസഹൊദെനല്ലോ

Raagam : SubhaPanthuVaraali
രാഗം : ശുഭപന്തുവരാളി

Language : Kannada
ഭാഷ : കന്നട

Composer : Purandara Dasa
രചന : പുരന്ദര ദാസര്‍

ദിലീപ് വിശ്വനാഥ് said...

രാമകഥാ ഗാനലയം എന്ന ഗാനം ശുഭ പന്തുവരാളി അല്ലെ?

കിഷോർ‍:Kishor said...

അതെ വാല്‍മീകി. “ശുഭപന്തുവരാളി“ ലിങ്കില്‍ ഞെക്കിയാല്‍ രാഗകൈരളി ഇതിലുള്ള 15 പാട്ടുകള്‍ ലിസ്റ്റു ചെയ്തത് കാണാം.

ശ്രീലാല്‍ said...

രാമകഥാഗാനലയത്തിലെ ആ വയലിന്‍ പീസ് കേട്ടപ്പൊഴാണ്‌ ശരിക്കും കത്തിയത്....

നന്ദി.

Anonymous said...

താങ്ക്സ്, ശ്രീലാല്‍.

ശുഭപന്തുവരാളിയിലെ മറ്റൊരു ഭാവതീവ്രമായ ഗാനമാണ് “മയില്‍പ്പീലി” ആല്‍ബത്തിലെ പ്രശസ്തമായ “അണിവാകച്ചാര്‍ത്തില്‍ ഞാനുണര്‍ന്നൂ കണ്ണാ..”.

പൊൻകുരിശു തോമാ said...

കിഷോറ്,
രാഗകൈരളി കണ്ടപ്പോഴല്ലേ മനസ്സിലായത് ഒരുമാതിരിയിയുള്ള നല്ല പാട്ടുകളൊക്കെ ക്ലാസ്സിക്കല്‍ രാഗങ്ങളുപയോഗിച്ചാണ്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന്...അതിന്റെ ഒരു മലയാളം പതിപ്പ് ഇറക്കിക്കൂടെ? സമയമുണ്ടെങ്കില്‍ :)
നന്ദി കിഷോറ് ...ഒരായിരം നന്ദി

കിഷോർ‍:Kishor said...

നാമദേവന്‍, വളരെ നല്ല പാട്ടൂകള്‍ മിക്കവാറൂം ഏതെങ്കിലും രാഗത്തില്‍ അധിഷ്ടിതമായിരിക്കുമെന്നതില്‍ ആശ്ചര്യത്തിനവകാശമില്ല.

രാഗകൈരളി വെബ് പേജില്‍ മലയാളത്തിലും വിവരങ്ങള്‍ എഴുതണമെന്നത് കുറേക്കാലമായി ഞാനും വിചാരിക്കുന്നു. ഗാനത്തിന്റെ ആദ്യ വരിയും സിനിമാ പേരും അക്ഷരത്തെറ്റു കൂടാതെ യൂനികോഡില്‍ എഴുതാന്‍ കഴിവുള്ള സംഗീത പ്രേമികള്‍ സഹായിക്കുമോ ??

ശ്രീലാല്‍ said...

തീര്‍ച്ചയായും സഹായിക്കാം. യൂണിക്കോഡില്‍ മലയാളം റ്റൈപ്പിംഗ് അത്ര വിഷമമുള്ളതാണോ ? കുറച്ചു കുറച്ചായി തീര്‍ത്താല്‍ മതിയെങ്കില്‍ ഞാന്‍ റെഡി. മെയില്‍ അയക്കൂ..

.:: ROSH ::. said...

that was such an awesome rendition, way to go kishore! the composition is totally awe inspiring, going straight to my 'songs-to-learn-b4-i-die' list ;))

കിഷോർ‍:Kishor said...

Hi Roshni,

Thanks for your comments. Glad you liked my version of this beautiful, moving kriti.