Sunday, December 09, 2007

മാമാങ്കം പലകുറി:Christmas song

രവീന്ദ്രന്റെ മാസ്റ്റര്‍ പീസായ “മാമാങ്കം പലകുറി കൊണ്ടാടി” യാണ് ഈ മാസത്തെ ബ്ലോഗ് രചന. മാസത്തില്‍ ഒരു ഗാനമെങ്കിലും പബ്ളിഷ് ചെയ്യാനാണ് വിചാരിച്ചിരുന്നതെങ്കിലും കഴിഞ്ഞമാസം രാഗകൈരളി ഡാറ്റബേസിന്റെ മലയാള പരിഭാഷയില്‍ മുഴുകിയതിനാല്‍ പാട്ടുകളൊന്നും ചെയ്യാന്‍ പറ്റിയില്ല. ഈ പാട്ടിന്റെ കരയോകെ പലയിടത്ത് അന്വേഷിച്ചെങ്കിലും കിട്ടിയില്ല. അതിനാല്‍ ഇതിന്റെ അവിഭാജ്യ ഘടകമായ വയലിന്‍ സംഗീതത്തെ സ്വരങ്ങളാല്‍ പുനऽസൃഷ്ടിക്കാനുള്ള ഒരു പരീക്ഷണം നടത്തിയിട്ടുണ്ട്!

ഈ പാട്ട് ഞാന്‍ ഇന്നലെ ബോസ്റ്റണ്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പരിപാടിയില്‍ പാടുകയുണ്ടായി. പരിപാടിയില്‍ പാടിയ മറ്റൊരു പാട്ട് മുന്‍പ് ഞാന്‍ ബ്ലോഗിയ ഏതേവാര്‍മുകിലിന്‍ ആയിരുന്നു(ലിങ്ക് ഇവിടെ). അമേരിക്കന്‍ പ്രവാസിയായ ദിവ്യ ഉണ്ണി അവതരിപ്പിച്ച ശാസ്ത്രീയ നൃത്തങ്ങള്‍ (പ്രത്യേകിച്ച് കുച്ചിപ്പുഡി തരംഗം)പരിപാടിക്ക് മിഴിവേറ്റി. ഭാരത സംസ്കാരത്തിലൂന്നിയ ഇത്തരം പരിപാടികള്‍ പ്രവാസികളുടെ ജീവിതത്തില്‍ എന്തുമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന വസ്തുതയെക്കുറിച്ച് ദിവ്യ ഉണ്ണി ആര്‍ജ്ജവത്തോടെ സംസാരിച്ചു.

Presenting "Mamankam palakuri kondati", a great patriotic song from the album Vasanthageethangal. This could be considered as a master piece of Raveendran. I presented this song yesterday at Boston Malayali Association's Christmas program.



ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing


Song : Mamankam palakuri
ഗാനം : മാമാങ്കം പലകുറി കൊണ്ടാടി

Raagam : Aabhogi
രാഗം : ആഭോഗി

Album : Vasanthageethangal
ആല്‍ബം : വസന്തഗീതങ്ങള്‍

Music : Raveendran
സംഗീതം : രവീന്ദ്രന്‍

Lyrics : Bichu thirumala
രചന : ബിച്ചു തിരുമല

Friday, November 23, 2007

രാഗകൈരളി മലയാളത്തില്‍!

മലയാള ഗാനങ്ങളെ രാഗപ്രകാരം ലിസ്റ്റു ചെയ്യുന്ന വെബ് സൈറ്റില്‍
(രാഗകൈരളി) ഇന്നു മുതല്‍ മലയാളത്തിലും വിവരങ്ങള്‍ ലഭ്യമാണ്.

http://www.geocities.com/Vienna/4725/ragky.html

ഈ പരിഭാഷയില്‍ സഹായിച്ച നാലു വളണ്ടിയര്‍മാര്‍ക്കും (വാല്‍മീകി, ശ്രീലാല്‍,
നാമദേവന്‍, ആഷിക്) ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

Thursday, November 01, 2007

മലയാളത്തിലുള്ള രാഗകൈരളി : സഹായിക്കുക!

മലയാള സിനിമാഗാനങ്ങളെ രാഗപ്രകാരം ലിസ്റ്റു ചെയ്യുന്ന
എന്റെ രാഗകൈരളി വെബ് സൈറ്റ് നിങ്ങളില്‍ ചിലരെങ്കിലും
മുന്‍പ് കണ്ടിരിക്കും.

http://www.geocities.com/Vienna/4725/ragky.html


ഇത് ആദ്യമായി പബ്ലിഷ് ചെയ്ത 1997ല്‍ മലയാളം യൂനികോഡോ
ബ്ലോഗ് എന്ന സങ്കല്‍പ്പം തന്നെയോ ഇല്ലെന്നോര്‍ക്കണം.
അതിനാല്‍ എല്ലാ വിവരങ്ങളും ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്.
ഇതില്‍ മലയാളത്തിലും വിവരങ്ങള്‍ കൊടുക്കണമെന്ന് ഈയടുത്ത
കാലത്തായി ഞാനും ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. ചില ബ്ലോഗ്
വായനക്കാരും ഇതിനെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി.
രാഗകൈരളിയുടെ പത്താം വാര്‍ഷികത്തില്‍ ഈ ഉദ്യമം
എന്തുകൊണ്ടും ഉചിതം തന്നെ.

ഇതിലെ പ്രധാന ജോലി ആയിരത്തോളം വരുന്ന, ഇംഗ്ലീഷില്‍
എഴുതിയ ഗാനത്തിന്റെ ആദ്യ വരിയും സിനിമാ പേരും
മലയാളത്തിലെഴുതുക എന്നതാണ്. ഒറ്റക്കു ചെയ്താല്‍ അറു
മുഷിപ്പന്‍ ജോലിയായ ഇക്കാര്യത്തില്‍ മലയാള സംഗീത
പ്രേമികളുടെ സഹായം തേടുന്നു. ആകെ വേണ്ടുന്ന യോഗ്യത
യൂനികോഡ്-മലയാളം എഴുത്തും ഗാനങ്ങളെക്കുറിച്ചുള്ള ഏകദേശ
അറിവുമാണ്. കേരളപ്പിറവിയായ ഇന്നത്തെ സുദിനത്തില്‍ ഈ
പരിഭാഷയില്‍ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍
tokishor007@gmail.com എന്ന വിലാസത്തില്‍
എന്നെ അറിയിക്കുക.

Saturday, October 20, 2007

mosahodenallo : ‘ഒരേ കടല്‍’-രാഗം

I have so far sung in all South Indian languages
except Kannada. I have been thinking about doing
a Kannada song and hence I have chosen a
Shubha-Panthuvarali krithi by Purandara Dasa.
I learned this by hearing Sudha Raghunathan's
rendition. Some minor mistakes have crept into
my version, for which I am the sole culprit!

Purandara Dasa(1484 – 1564) is considered as the
'Father of Carnatic music'. He has composed many
krithis in his native Kannada language. He was
also the one who setup and standardised a
systematic method for teaching classical music,
which is followed even today.



ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing

Krithi : mosahodenallo
ക്ര്‌തി : മോസഹോദെനല്ലോ

Raagam : SubhaPanthuVaraali
രാഗം : ശുഭപന്തുവരാളി

Language : Kannada
ഭാഷ : കന്നട

Composer : Purandara Dasa
രചന : പുരന്ദര ദാസര്‍

ശ്യാമപ്രസാദിന്റെ പുതിയ ചിത്രമായ ‘ഒരേ കടല്‍'-ലെ
എല്ലാ ഗാനങ്ങളും ശുഭപന്തുവരാളി രാഗത്തിലാണ്
ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രണയത്തിന്റെയും
വിരഹത്തിന്റെയും വിഷാദം ഗാനങ്ങളിലുള്‍ക്കൊള്ളിക്കാന്‍
ഈ രാഗത്തിന് ഒരു പ്രത്യേക കഴിവുണ്ട്. ഉദാഹരണത്തിന്
ജാനകിയുടെ ഒരു മാസ്റ്റര്‍പീസായി കണക്കാക്കാവുന്ന
തകരയിലെ ‘മൌനമേ നിറയും മൌനമേ...‘.

ശുഭപന്തുവരാളി എന്നതിനെക്കാളും ദുഖപന്തുവരാളി എന്ന
പേരാണ് ഈ രാഗത്തിന് ചേര്‍ച്ച. ഇതുപോലെ കേട്ടാല്‍
കരച്ചില്‍ മാത്രം വരുന്ന രാഗമായ പന്തുവരാളിക്ക് (ഈ വെറും
പന്തുവരാളി ശുഭപന്തുവരാളിയല്ല) ‘കാമവര്‍ദ്ധിനി’ എന്ന
ഒരു പര്യായം കൂടി നല്‍കിയത് ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ
മറ്റൊരു വൈരുധ്യം!

വൈകി വന്ന (oct 28) വാല്‍കഷ്ണം: ഇന്ന് യൂ-ട്യൂബിലൂടെ
കാടുകയറി നടക്കുമ്പോള്‍ കണ്ടൂ ജാനകിയുടെ “മൌനമേ..“
എന്ന ഗാനത്തെ! പുതിയ തലമുറയുടേയും പഴയ
തലമുറയുടേയും ഓര്‍മ്മപ്പെടുത്തലിനായി ഗാനദൃശ്യം താഴെ:

Saturday, September 01, 2007

Ikkare anente:ഇക്കരെയാണെന്റെ താമസം

ഇക്കരെയാണെന്റെ താമസം...
അക്കരെയാണെന്റെ മാനസം...

പ്രവാസി മലയാളികള്‍ക്ക് ഇത് കേരളത്തോടുള്ള
ഗൃഹാതുരമായ ഗാനമായും വ്യാഖ്യാനിക്കം.

A melodious duet of M.S. Baburaj sung as solo.



ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing


Song : Ikkareyanente thamasam
ഗാനം : ഇക്കരെയാണെന്റെ താമസം

Raagam : Valachi
രാഗം : വലചി

Movie : Karthika
പടം : കാര്‍ത്തിക

Music : M.S. Baburaj
സംഗീതം : എം.എസ്.ബാബുരാജ്

Lyrics : Yusufali Kecheri
രചന : യൂസഫലി കേച്ചേരി

Sunday, August 05, 2007

Saraswathi yamam::സരസ്വതി യാമം കഴിഞ്ഞു

സരസ്വതി യാമം കഴിഞ്ഞു...
ഉഷസ്സിന്‍ സഹസ്രദളങ്ങള്‍ വിരിഞ്ഞു..

രചനയും സംഗീതവും ആരാണെന്ന് അറിയില്ല.
ഏന്റെ ഊഹം തമ്പി-ദേവരാജന്‍ ആണെന്നാണ്.
(aug07: രചന വയലാര്‍ ആണെന്ന് കിരണ്‍സ്
കമന്റിയിട്ടുണ്ട്. താങ്ക്സ്!)

A great song with lyrics starting with the raga name.
Something like a "leading-self-reference"!



ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing


Song : Saraswathi yamam
ഗാനം : സരസ്വതി യാമം കഴിഞ്ഞു

Raagam : Saraswathi
രാഗം : സരസ്വതി

Movie : Anaavaranam
പടം : അനാവരണം

Music : Devarajan
സംഗീതം : ദേവരാജന്‍

Lyrics : Vayalar
രചന : വയലാര്‍

Saturday, July 14, 2007

Kudajadriyil kuti:കുടജാദ്രിയില്‍ കുടികൊള്ളും

A song on Mookambika devi composed by Raveendran.
Its from "Neelakadambu", an un-released movie.

ഈ സിനിമ റിലീസായിട്ടില്ലെങ്കിലും ഇതിലെ പാട്ടുകള്‍ നിത്യഹരിത
ഹിറ്റുകളാണ്. ഇതിലെ “നീലക്കുറിഞ്ഞികള്‍“ എന്ന ഗാനം മുന്‍പ്
ഞാന്‍ പോഡ്കാസ്റ്റു ചെയ്തിട്ടുണ്ട് ( Link here)



ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing


Song : Kudajadriyil kuti kollum
ഗാനം : കുടജാദ്രിയില്‍ കുടികൊള്ളും

Raagam : Revathi
രാഗം : രേവതി

Movie : Neelakadambu
പടം : നീലക്കടമ്പ്

Music : Raveendran
സംഗീതം : രവീന്ദ്രന്‍

Lyrics : K. Jayakumar
രചന : കെ. ജയകുമാര്‍

If you inspect the list of Revathi songs in Ragakairali, you will
observe that majority of them are composed by legendry Raveendran.
In my opinion, "Sree lathikakal" from "Sukhamodevi" is arguably
the best song (including carnatic compositions) composed in Revathi!
I will not even attempt to sing it without karaoke.

Enjoy "Sree lathikakal" with great visuals, courtsey youtube:

Friday, June 22, 2007

kandu kandu kothi:കണ്ടു കണ്ടു കൊതി

One of my favorite songs in recent years.
Music director M. Jayachandran has done
a great job in setting western orchestration
to Indian semi-classical melody. This song
is sung with original karaoke track.

Click on the player below to listen:



ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing


Song : kandu kandu kothi
ഗാനം : കണ്ടു കണ്ടു കൊതി

Raagam : DarbaariKaanada
രാഗം : ദര്‍ബാരി കാനഡ

Movie : Mambazha kaalam
പടം : മാമ്പഴക്കാലം

Music : M. Jayachandran
സംഗീതം : എം. ജയചന്ദ്രന്‍

Lyrics : Girish Puthancherry
രചന : ഗിരീഷ് പുത്തഞ്ചേരി

Thursday, June 21, 2007

Swathi drupad::ചലിയേ കുഞ്ചനു മോ തും

A drupad composed by Swathi thurunal in Hindi.
It has become very popular by Chithra's rendition
in his bio-pic.



Raga listing

Krithi : chaliye kunjan mo thum
ക്ര്‌തി : ചലിയേ കുഞ്ചനു മോ തും

Raagam : Vrindavana Saranga
രാഗം : വൃന്ദാവന സാരംഗ

Language : Hindi
ഭാഷ : ഹിന്ദി

Composer : Swathi thirunal
രചന : സ്വാതി തിരുനാള്‍


സ്വാതി തിരുനാളിന്റെ സമ്പൂര്‍ണ്ണ രചനകള്‍ (many with mp3) ഈ സൈറ്റില്‍ ഉണ്ട് : Swathithirunal.In

Saturday, June 16, 2007

Thyagaraja krithi:ബ്രോവ ഭാരമാ

Presenting a Thyagaraja krithi in Bahudaari raagam that I
learned from my guru Kumara Swamy Iyer.

ഈ രാഗത്തില്‍ സിനിമാപാട്ടുകള്‍ ഇല്ലെങ്കിലും “സ്മരവാരം” എന്ന
ബഹുധാരി ക്ര്‌തി “താലോലം” സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്..



Krithi : brova bhaaramaa?
ക്ര്‌തി : ബ്രോവ ഭാരമാ?

Raagam : Bahudaari
രാഗം : ബഹുധാരി

Language : Telugu
ഭാഷ : തെലുഗു

Composer : Thyagarajan
രചന : ത്യാഗരാജന്‍

Wednesday, June 13, 2007

10th anniversary:രാഗകൈരളിക്ക് 10 വയസ്സ്

It was on June 13th 1997 that "Ragakairali", my ragam-wise
listing of Malaylam flm songs, went online for the first
time. That makes today the 10th anniversary of it coming
into existence in cyberspace. Here is the URL for the
un-initiated:

http://www.geocities.com/Vienna/4725/ragky.html

Ragakairali is the first URL of its kind. Since then many
music portals and TV shows have started dealing with
raga-based film songs. Identifying ragas of film songs have
become a big hobby among serious music lovers. I have to
say that its not as easy as identifying the raga of a
classical music composition (Film music directors tone-down
the raga signatures a lot for mass appeal). But its definitly
an interesting puzzle to solve!

I take this opportunity to thank so many people who wrote
encouraging e-mails, identified ragas of songs that I
missed and also pointed out mistakes in the listings.
Please keep on contributing...

Tuesday, June 05, 2007

Kannane kani kaanaan:കണ്ണനെ കണി കാണാന്‍

A beautiful lullabi which is also devotional
in nature, describing Krisha's playfullness.
Great music by Alappy Rangan. The song
is from 80s album 'Onappattukal'.

പച്ച മലയാള ഭാഷയുടെ മധുരം ആസ്വദിക്കണമെങ്കില്‍ ഇതിന്റെ
ഒറിനല്‍ ഗാനം യേശുദാസിന്റെ സ്വരത്തീല്‍ തന്നെ കേള്‍ക്കണം.
പാട്ടിന്റെ തുടക്കത്തിലുള്ള ശ്ലോകം ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്.
ഈ ആല്‍ബത്തിലെ മറ്റു ഗാനങ്ങളും വളരെ നല്ലവയാണ്.




Song : Kannane kani kaanaan
ഗാനം : കണ്ണനെ കണി കാണാന്‍

Raagam : Kaapi
രാഗം : കാപി

Album : Ona pattukal
ആല്‍ബം : ഓണ പാട്ടുകള്‍

Music : Alappy Rangan
സംഗീതം : ആ‍ലപ്പി രംഗന്‍

Lyrics : ONV Kuruppu
രചന : ഒ എന്‍ വി കുറുപ്പ്

Wednesday, May 16, 2007

My songs on Asianet TV:എന്റെ പാട്ടുകള്‍ ഏഷ്യാനെറ്റില്‍

I participated and won an Anthakshari contest by Asianet TV.
The show will be telecast on Saturday May 19th 3PM in
India and US (1.30PM in UAE) in the "Sageetha Sallapam"
section of "American Jalakam". Please checkout the show.
Its a small segment.

I was not physically present at the recording as it was a
phone-in contest. I called from Boston to Chicago where the
program was recorded. They may show my picture on screen.
"Sangeetha Sallapam" was co-presented by my friend
and singer Ramakrishnan. Checkout his music blog
Sapthawara.

ഏതെല്ലാം പാട്ടുകളാണ് പാടിയതെന്ന് എനിക്കു തന്നെ കൃത്യമായി
ഓര്‍മ്മയില്ല. കൂടുതലും ലഘു-ശാസ്ത്രീയ ഗാനങ്ങളായിരുന്നു എന്റെ
നാവില്‍ വന്നത്. അന്താക്ഷരിയുടെ ഒരു കുഴപ്പം എന്താണെന്നു
വച്ചാല്‍ നമ്മളിങ്ങനെ ലയിച്ചു പാടി വരുമ്പോളായിരിക്കും പുതിയ
അക്ഷരത്തില്‍ വേറൊരു പാട്ടുപാടാനുള്ള അവതാരകന്റെ ആജ്ഞ!
എന്താലും രസകരമായ ഒരു അനുഭവമായിരുന്നു.
പരിപാടി കേട്ട് അഭിപ്രായങള്‍ അറിയിക്കുമല്ലോ?

Sunday, April 15, 2007

Ravivarma chithrathin::രവിവര്‍മ്മ ചിത്രത്തിന്‍

രവിവര്‍മ്മ ചിത്രത്തിന്‍ രതിഭാവമേ...
രഞ്ജനി രാഗത്തിന്‍ രോമാഞ്ചമേ...

രാഗത്തിന്റെ പേര് വരികളില്‍ വരുന്ന മറ്റൊരു ഗാനം.

A unique composition in another
rarely used (in films) ragam.
The song keeps its standards even
when dealing with erotic love.




Song : Ravivarma chithrathin rathi
ഗാനം : രവിവര്‍മ്മ ചിത്രത്തിന്‍ രതിഭാവമേ

Raagam : Ranjani
രാഗം : രഞ്ജനി

Movie : Raju Rahim
പടം : രാജു റഹിം

Music : M.K Arjunan
സംഗീതം : എം.കെ.അര്‍ജ്ജുനന്‍

Lyrics : R.K Damodaran
രചന : ആര്‍.കെ.ദാമോദരന്‍

Sunday, April 01, 2007

Enthinu veroru::എന്തിനു വേറൊരു സൂര്യോദയം

Another gem from Raveendran master:

എന്തിനു വേറൊരു സൂര്യോദയം,
നീയെന്‍ പൊന്നുഷസ്സന്ദ്യയല്ലേ?...




Song : Enthinu veroru sooryodayam
ഗാനം : എന്തിനു വേറൊരു സൂര്യോദയം

Raagam : SudhaDhanyaasi
രാഗം : ശുദ്ധധന്യാസി

Movie : Mazhayethum munpe
പടം : മഴയത്തും മുന്‍പെ

Music : Raveendran
സംഗീതം : രവീന്ദ്രന്‍

Lyrics : Kaithapram
രചന : കൈതപ്രം

Sunday, March 18, 2007

Oru murai vanthu::ഒരു മുറൈ വന്ത്

This is probably the best Tamil song ever
composed for a Malayalam movie. A Haunting melody
from ever green classic movie Manichithrathazhu
(മണിചിത്രത്താഴ്) by M.G Radhakrishnan, originally
sung by Sujatha.

The movie used this song in 2 parts during
Dr. Sunny's nocturnal encounters with
Nagavalli's spirit. Since it was used in bits
and pieces as low volume background song,
this great song never got the recognition it
deserves (compared to other songs in the film)

ആഹരിയെന്ന അപൂര്‍വ രാഗം മലയാളസിനിമയില്‍ ആദ്യമായി
ഉപയോഗിച്ചത് എം.ജി.രാധാകൃഷ്ണന്‍ ആണെന്നാണ് തോന്നുന്നത്.
ശ്രദ്ധിച്ച് കേട്ടാല്‍ ഈ പാട്ടിന്റെ റ്റ്യൂണ്‍ ഇതേ സിനിമയിലെ തന്നെ
യേശുദാസ് പാടിയ “പഴം തമിള്‍ പാട്ടിഴയും ശ്രുതിയില്‍” എന്ന
ഗാനത്തിന്റെ റ്റ്യൂണുമായി വളരെ സാമ്യമുണ്ടെന്ന് മനസ്സിലാക്കാം.




Song : Oru murai vanthu (Tamil)
ഗാനം : ഒരു മുറൈ വന്ത് (തമിഴ്)

Raagam : Aahari
രാഗം : ആഹരി

Movie : Manichithrathazhu
പടം : മണിചിത്രത്താഴ്

Music : M.G. Radhakrishnan
സംഗീതം : എം.ജി.രാധാകൃഷ്ണന്‍

Lyrics : Vali
രചന : വാലി


Some of you might have thought that this is the
climax dance song "oru murai vanthu parthaya.."
from the same movie. It is in a totally different
raga by name KunthalaVaraali.
This is one of the rare songs where
a classical raga was used to effectively
convey moods of anger & frustration!
Not to disappoint you, here is that
song along with Shobana's amazing
dance movements & emoting(courtsey youtube):

Sunday, February 25, 2007

Karimukil kattile::കരിമുകില്‍ കാട്ടിലെ...

ഇന്ന് മരണത്തിന്റെ കടത്തു വള്ളത്തില്‍ യാത്രയായ
പീ.ഭാസ്കരന്റെ ഓര്‍മ്മക്കായി ഈ ഗാനം:

To the memory of P.Bhaskaran, who died today...




Song : Karimukil kaattile
ഗാനം : കരിമുകില്‍ കാട്ടിലെ

Raagam : Mohanam
രാഗം : മോഹനം

Movie : Kallichellamma
പടം : കള്ളിച്ചെല്ലമ്മ

Music : Raghavan
സംഗീതം : രാഘവന്‍

Lyrics : P. Bhaskaran
രചന : പീ.ഭാസ്കരന്‍

Monday, February 19, 2007

Mainaka ponmutiyil::മൈനാക പൊന്‍‌മുടിയില്‍

This is one of my all time favorites of Venugopal.
Enchanting music by Johnson. I am glad that these days
Venugopal is again active in playback singing and
getting chances to do really nice songs.


Song : Mainaka ponmutiyil
ഗാനം : മൈനാക പൊന്‍‌മുടിയില്‍

Raagam : Kedaram
രാഗം : കേദാരം

Movie : Mazhavil kaavadi
പടം : മഴവില്‍‌ കാവടി

Music : Johnson
സംഗീതം : ജോണ്‍‌സണ്‍‌

Lyrics : Kaithapram
രചന : കൈതപ്രം

Sunday, February 11, 2007

Tamil kriti - വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും!

This is a Tamil kriti on Vinayaka in ragam Vasanthi. I just performed
it today at the Boston SreeLakshmi temple at the beginning of their
"Natyanjali" dance festival.

My dance teachers heard the Vasantha varnam that I posted here
earlier and gave me this singing opportunity, for which I am
grateful to them. Also, thanks to my friend Kannan for
introducing me to this beautiful dance song and proof-reading
my Tamil-to-English transliteration. The original song has a
short alapana in Mohanam (Vasanthi differs from Mohanam only
in Dhaivatham) and tons of jathis, none of which are included
in my version.

“വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും“ എന്ന് ഈ പോസ്റ്റിന് പേരിട്ടത് എന്തു
കൊണ്ടാണെന്ന് ഇപ്പൊള്‍ മനസ്സിലായിക്കാണുമല്ലോ! രവീന്ദ്രന്റെ
‘പുഴയോരഴകുള്ള പെണ്ണ്’, എം ജയചന്ദ്രന്റെ ‘തിരിയെരിയുന്നൊരു സൂര്യന്‍’
എന്നിവയാണ് മലയാളത്തിലെ എടുത്തുപറയാവുന്ന വാസന്തികള്‍.
കൂടുതല്‍ പാട്ടുകള്‍  http://m3db.com/raga യില്‍ കാണാം.



Krithi : Vinaayaka, aatitum
ക്ര്‌തി : വിനായകാ, ആടിടും

Raagam : Vaasanthi
രാഗം : വാസന്തി

Language : Tamil
ഭാഷ : തമിഴ്

Composer : Madurai R. Muralidharan
രചന : മധുരൈ ആര്‍. മുരളീധരന്‍


I have provided the lyrics (in English & Malayalam) below:

മലയാളം
-----
വിനായകാ...ആടിടും വിനായകാ...
നടനം...ആടിടും വിനായകാ...
കാണക്കിടൈത്തിടാ നടനം ആടിടും വിനായകാ അരുള്‍വായ്
ഞാനക്കൊഴുന്തെഴുന്തെഴുന്ത് അസൈന്ത് അസൈന്ത് ആടിനാര്‍ പോല്‍ (കാണ)

വാനത്തുയര്‍ന്തൊളിരും സെങ്കതിരോന്‍ കോടി
അന്തുതിത്താര്‍ പോല്‍ ആനൈ മുഖം കൊണ്ടായ് (ഞാന...)

തുതിക്കൈ സുഴറ്റ്രി ചുഴറ്റ്രി തിരുപ്പി തുള്ളും വിനായകനേ
മതിക്കുള്‍ ഉദിക്കും തിരത്തൈ വളര്‍ക്ക സെയ്തിടും നായകനേ
കുന്ദ്രാറൂ നിന്ദ്രാളും കുമരനവന്‍ കൊണ്ടാടും കനിയേ ഗജമുഖനേ
മന്ദ്രാടി മലരടി നിനൈന്ദ്രോരൈ സെന്ദ്രാളും മലൈമകളിന്‍ മകനേ (ഞാന...)

പൊന്‍മണിമാലയും വെണ്ണിറ ആടയും മിന്നിടവേ വരുവായ്
മണ്‍ വളര്‍ മാനിടം എന്രും വണങിടും ഷണ്മുഖന്‍ സോദരനേ
ഞാനമിരൈന്തിടും മൂത്തവനേ
സൂലമത് ഏന്തും മുഴുമുതലേ
കാലനും ഒന്‍പത് തോള്‍കളും പണിയും
മൂലാധാരനെ മുരളി വണങിടും (ഞാന...)


English
-------
Vinayakaa..... aatitum vinaayakaa..
natanam.... aatitum vinayakaa
kaanakkitaithitaa natanam
aatitum vinaayakaa, arulvaay
nhaana kozhuthezhuthezhunthu
asaithu asainthu aatinaar pol (kaana..)

Vaanathuyarndolirum, senkathiron koti
Vanthuthithaar pol aanai mukham kondal (nhaana)

thuuthikai suzhatri chuzhatri thiruppi thullum vinaayakane
mathikkul udikkum thirathai valarkka cheithitum naayakane
kundraaru ninraalum kumaranavan kondaatum kaniye gajamukhane
mandraati malarati ninaithorai sendraalum malaimakalin makane (nhaana)

ponmani maalayum vennira aatayum minnitave varuvaai
manvalar maanitam enrum vanangitum shanmukhan sodarane
nhaanamirainthitum moothavanee
soolamathu enthum muzhu muthale
kaalanum onpathu tholkalum paniyum
moolaadhaarane murali vanangitum (nhaana)

Sunday, February 04, 2007

Ninnu kori - വസന്ത വര്‍ണ്ണം

Next is a varnam that I learned way back in 1996
from my guru Kumara Swamy Iyer. Varnams are
warm-up compositions sung at the beginning of
a concert. They try to convey raaga essence
in a short duration of time.

This varnam is a true roller coaster!

ഈ വര്‍ണ്ണത്തിന്റെ ചരണം രവീന്ദ്രന്‍ “സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ”
എന്ന തന്റെ അടിപൊളി ഗാനത്തില്‍ ഉപയോഗീച്ചിട്ടുണ്ട്. അതു
കൊണ്ട് ശാസ്ത്രീയ സംഗീതം കേട്ട് പരിചയമില്ലെങ്കില്‍ കൂടി ഈ
വര്‍ണ്ണം ആസ്വദിക്കാ‍ന്‍ പറ്റും!



Varnam : Ninnu kori
വര്‍ണ്ണം : നിന്നു കോരി

Raagam : Vasantham
രാഗം : വസന്തം

Language : Telugu
ഭാഷ : തെലുഗു

Composer : Pedda Singaracharulu
രചന : പെദ്ദ ശിങ്കാരാചാരുലു

Sunday, January 28, 2007

Pon Veyil::പൊന്‍ വെയില്‍ മണിക്കച്ച

A sweet melody by Dakshinaamoorthy
from an old movie 'Nrithasaala'.
ഈ സിനിമ എന്റെ ബാല്യകാലത്ത് നാട്ടിലെ
ഓലക്കൊട്ടകയില്‍ വച്ച് കണ്ടതായി ഓര്‍ക്കുന്നു.

I have included the nice nadaswara
instrumental piece from original song.



Song : Pon veyil manikkacha
ഗാനം : പൊന്‍ വെയില്‍ മണിക്കച്ച

Raagam : Sankaraabharanam
രാഗം : ശങ്കരാഭരണം

Movie : Nrithasaala
പടം : ന്ര്‌ത്തശാല

Music : Dakshinamoorthy
സംഗീതം : ദക്ഷിണാമൂര്‍ത്തി

Lyrics : Sreekumaran Thampi
രചന : ശ്രീകുമാരന്‍ തമ്പി

Saturday, January 20, 2007

Kamas Songs - എഴുന്നേറ്റു നിന്നാലും!

മലയാളം കമാസ് പാട്ടുകളേ -- എഴുന്നേറ്റു നിന്നാലും! (does not have the same effect saying it in English as "Kamas Songs - please standup"!) മലയാളം സിനിമാഗാനങ്ങളില്‍ കമാസ് രാഗത്തില്‍ ഉള്ളതായി കണ്ടെത്തപ്പെട്ട ആദ്യ ഗാനമാണു മധുചന്ദ്രലേഖയിലെ ‘കുസുമ വദന മോഹസുന്ദരാ’.. ഈ രാഗത്തിനു ചേര്‍ന്ന നല്ലൊരു ഹാസ്യ ഗാനമാണിത്.. കമാസ് വളരെ പോപ്പുലര്‍ ആയ ഒരു രാഗമായതിനാല്‍ ഇതില്‍ മറ്റനേകം പാട്ടുകള്‍ ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. ഏനിക്ക് മറ്റൊന്നും കണ്ടു പിടിക്കാന്‍ പറ്റിയിട്ടില്ല. മൂന്നു പേര്‍ ചേര്‍ന്ന് പാടുന്ന ഗാനമായതിനാല്‍ ഈ പാട്ടിന്റെ പല്ലവി മാത്രമേ ഞാന്‍ ഇവിടെ പാടുന്നുള്ളൂ. ഒറിജിനല്‍ ഗാനം ദ്ര്‌ശ്യമടക്കം യൂ-റ്റ്യൂബ് വഴി താഴെ കാണാം: 

 Song : kusuma vadana 
 ഗാനം : കുസുമ വദന മോഹസുന്ദരാ

Raagam : Kamaas 
രാഗം : കമാസ് 

Movie : Madhuchandralekha 
പടം : മധുചന്ദ്രലേഖ 

Music : M. Jayachandran 
 സംഗീതം : ഏം. ജയചന്ദ്രന്‍ 

 Enjoy the original song with visuals from youtube. Urvashi is hilarious! (10/jan/07: read on manorama online edition that Urvashi won yet another (5th?) Kerala state award for this movie!):

Friday, January 12, 2007

Neela Kurinjikal:നീലക്കുറിഞ്ഞികള്‍

This song is dedicated to the memory of
music director Raveendran, the music genius
who passed away in 2005. His songs were
definitely an influence on me in learning
carnatic music.


Click on the player below to listen:



Song : Neela kurinjikal
ഗാനം : നീലക്കുറിഞ്ഞീകള്‍

Raagam : Desh
രാഗം : ദേശ്

Movie : Neelakadambu
പടം : നീലക്കടമ്പ്

Music : Raveendran
സംഗീതം : രവീന്ദ്രന്‍

Lyrics : K Jayakumar
രചന : കെ ജയകുമാര്‍

I could not find any karaoke for this song. And the song
sounded incomplete without the interluding instrumenetal
music. So I have done an experiment by cutting & pasting
recorded instrumental piece from the original song!

ഇത് ഒറിജിനല്‍ പാടിയതു ചിത്രയാണ്. കൂട്ടിച്ചേര്‍ത്ത ഉപകരണ സംഗീതം
ആണുങ്ങളുടെ ശ്രുതിക്കു അത്ര യോജിച്ചതല്ല. ഈ കരയോകെ പരീക്ഷണം
കുളമായിട്ടില്ല എന്നു കരുതുന്നു!

Saturday, January 06, 2007

Bhaja Govindam::ഭജ ഗോവിന്ദം

A raagamaalika song from an old movie.
Excerpts from Sankara's Bhaja-Govindam.
The music yells Dakshinamoorthy, but
I am not 100% sure.

സിനിമ ഏതാണെന്ന് ക്ര് ത്യമായി അറിയില്ല.
“ശങ്കരാചാര്യര്‍” എന്ന പടമാണെന്നു തോന്നുന്നു.
ആറ് രാഗങ്ങളിലുള്ള രാഗമാലിക. മുഖാരി,
ഗൌളീപന്ത് എന്നിവ സിനിമാഗാനങ്ങളില്‍
ആപൂര്‍വമായേ ഉപയോഗിക്കറുള്ളൂ.


Click on the player below to listen:



Song : Bhaja govindam
Language : Sanskrit
Raagam : RaagaMaalika

bhajagovindam :Chakravaakam
ഭജഗോവിന്ദം :ചക്രവാകം

Naaree sthana :Bihaag
നാരീ സ്തനഭര :ബിഹാഗ്

Nalinee dala :Syaama
നളിനീ ദലഗത :ശ്യാമ

Baalasthaaval :Gowlipanthu
ബാലസ്ഥാവല്‍ :ഗൌളീപന്ത്

Jasali mumtee :Mukhaari
ജസലീ മുംടീ :മുഖാരി

Punarapi jananam :SindhuBhairavi
പുനരപി ജനനം :സിന്ധുഭൈരവി

Movie : Sankaraachaaryar(?)
Music : Dakshinaamoorthy(?)
Lyrics : BhajaGovindam of Sankaraachaaryar


PS: I am mainly attracted to this song due to its
superb usage of rare raagas. Its really a challenge
to sing this raaga maalika. I *do not* endorse a
life only of prayers (okay in moderation) and
not having any fun! :)