Monday, September 08, 2008

ഉത്രാട പൂനിലാവേ വാ : onam song


Onam greetings!!!
Enjoy an old light song about onam.


ഓണം ഇതാ ഇവിടെയെത്തി! നാളെ പൂരാടം, മറ്റന്നാള്‍ ഉത്രാടം, പിറ്റേന്ന് തിരുവോണം. ഓണത്തെ വരവേല്‍ക്കുന്ന ‘ഉത്രാട പൂനിലാവേ വാ‘ എന്ന പ്രശസ്തമായ ലളിതഗാനമാണ് പുതിയ ബ്ലോഗ് പാട്ട്. ‘ഉത്സവഗാനങ്ങള്‍’ എന്ന ആല്‍ബത്തിനു വേണ്ടി ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് രവീന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

ഉത്സവഗാനമാണെങ്കിലും ദരിദ്രന്റെ ഓണത്തിന്റെ ഒരു വിഷാദഛായ ഈ ഗാനത്തിനു പകര്‍ന്നു നല്‍കാന്‍ തമ്പിയുടെ വരികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. വാടിയ പൂവണിയിലും തെരുവുകുട്ടികളിലും സാന്ത്വനമായി ഉത്രാടനിലാവിനെ വരവേറ്റുകൊണ്ട് ഇല്ലായ്മകള്‍ക്കിടയിലും ഓണം കേമമാക്കുന്ന ആ മലയാളി സ്പിരിറ്റ് ഈ ഗാനം പകര്‍ന്നു നല്‍കുന്നു. രവീന്ദ്രന്റെ മറ്റൊരു ഹംസധ്വനി-മാസ്റ്റര്‍പീസ്...

എല്ലാവര്‍ക്കും ഓണാശംസകള്‍!!!


Download

ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing

Song : Uthrada poonilave
ഗാനം : ഉത്രാട പൂനിലാവേ വാ

Raagam : Hamsadhwani
രാഗം : ഹംസധ്വനി

Album: Festival songs
ആല്‍ബം: ഉത്സവഗാനങ്ങള്‍

Music : Raveendran
സംഗീതം : രവീന്ദ്രന്‍

Lyrics : Sreekumaran Thampi
രചന : ശ്രീകുമാരന്‍ തമ്പി

Monday, July 28, 2008

വാണിജയറാമിന്റെ ആദ്യഗാനം:Bolere papihara

Presenting one of the ever-green melodies from Hindi film 'Guddi', originally sung by Vani Jairam. Even though Vani is a well-known, established singer in South India, only recently I came to know that Guddi(1971) was her first playback launch. The song amply conveys the beauty of raga MiyanMalhar.

ജാനകിയുടെ പടയോട്ടത്തിനു മുന്നില്‍ വാണിജയറാമിനു മലയാളത്തില്‍ വേണ്ടത്ര അവസരങ്ങള്‍ കിട്ടിയിരുന്നില്ല എന്നത് സത്യം. എം.കെ. അര്‍ജുനനാണെന്നു തോന്നുന്നു വാണിക്ക് മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയത്. കടുകട്ടി ക്ലാസിക്കല്‍ ഗാനങ്ങളും ശൃംഗാരദ്യോതകമായ കാബറേ ഗാനങ്ങളും ഒരു പോലെ പാടി വിജയിപ്പിക്കാനുള്ള റേഞ്ജ് വാണിക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ 70-80 കളിലെ മലയാളനിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ജയമാലിനിയുടേയും സില്‍ക്കിന്റെയും അനുരാധയുടേയും മാദകനൃത്തങ്ങള്‍ക്കായി വാണിയുടെ ശബ്ദം ഉപയോഗിക്കപ്പെട്ടു.


‘ബോലെരേ പപീ’യോട് കിടപിടിക്കുന്ന (എന്റെ അഭിപ്രായത്തില്‍ സംഗീതപരമായി ഒരു പടി മുന്നില്‍ നില്‍ക്കുന്ന) മിയാന്‍‌മല്‍ഹര്‍ ആണ് ‘ഗുരുവായൂര്‍ കേശവന്‍’ എന്ന പടത്തിലെ മാധുരി പാടി അനശ്വരമാക്കിയ ദേവരാജന്റെ ‘ഇന്നെനിക്കു പൊട്ടുകുത്താന്‍’ എന്ന ഗാനം.

ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing


Song : bole re papihara
ഗാനം : ബോലെരേ പപീഹര

Raagam : MiyanMalhar
രാഗം : മിയാന്‍‌മല്‍ഹര്‍

Film: Guddi (Hindi)
സിനിമ: ഗുഡ്ഡി (ഹിന്ദി)

Music : Vasant Desai
സംഗീതം : വസന്ത് ദേശായി

Lyrics : Gulzar
രചന : ഗുല്‍സാര്‍

Monday, March 24, 2008

നമഹ നമഹ, ശ്രീമഹാ:namaha namaha

“നമഹ നമഹ, ശ്രീ മഹാഗണപതേ“ എന്ന ഗണപതി സ്തുതിയാണ് ഈ മാസത്തെ പാട്ട്. ഈയടുത്ത് ബോസ്റ്റണിലെ ശ്രീലക്ഷ്മി ക്ഷേത്രത്തില്‍ ഇത് പാടാനുള്ള ഒരവസരം എനിക്കു ലഭിച്ചു. എന്നാല്‍ പിന്നെ പാഴാക്കാതെ അത് ബ്ലോഗാമെന്നും വിചാരിച്ചു! നാട്ടക്കുറിഞ്ഞി രാഗത്തില്‍ ടി.എസ്. രാധാകൃഷ്ണനാണ് ‘തുളസീ തീര്‍ഥം’ എന്ന ആല്‍ബത്തിനു വേണ്ടി ഈ ഗാനം സംഗീതം പകര്‍ന്നത്.

'അനന്തഭദ്രം' സിനിമയിലെ പ്രസിദ്ധമായ ‘തിരനുരയും ചുരുള്‍ മുടിയില്‍‘ എന്ന കിടിലന്‍ ഗാനം ഇതേ രാഗത്തിലുള്ളതാണ്.

A beautiful Ganesha stuti by T.S. Radhakrishnan in NattaKuranji ragam.ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing


Song : namaha namaha, sreemaha
ഗാനം : നമഹ നമഹ, ശ്രീ മഹാഗണപതേ

Raagam : NattaKuranji
രാഗം : നാട്ടക്കുറിഞ്ഞി

Album: Thulasee Theertham
ആല്‍ബം: തുളസീ തീര്‍ഥം

Music : T. S. Radhakrishnan
സംഗീതം : ടി.എസ്. രാധാകൃഷ്ണന്‍

Lyrics : Chovallur Krishnan Kutti
രചന : ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി

Saturday, February 16, 2008

പച്ച പനംതത്തേ : pacha panam

ചിലപ്പോള്‍ സിനിമ ഹിറ്റായില്ലെങ്കിലും അതിലെ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളാകാറുണ്ട്. അത്തരത്തിലൊരു ഗാനമാണ് 2005ല്‍ പുറത്തിറങ്ങിയ എം. ജയചന്ദ്രന്റെ ‘പച്ച പനം തത്തേ..’. ഇതിന്റെ വരികള്‍ ഏതോ വളരെ പഴയ നാടകത്തില്‍ നിന്നുള്ള പൊന്‍‌കുന്നം ദാമോദരന്റെ കവിതയാണെന്ന് എന്റെ അഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഇവിടെ കരയോക്കെയുടെ അകമ്പടിയോടെ പാടിയിരിക്കുന്നു (ഫ്രീ കരയോക്കെക്ക് shyju.com ന് സ്തുതി!)


ഒരു നാടന്‍ പാട്ടുപോലെ തോന്നിപ്പിക്കുന്ന ഈ പാട്ടിനുപിന്നില്‍ ഒരു രാഗം ഒളിച്ചിരിപ്പുണ്ടെന്ന് ഞാന്‍ തീരെ വിചാരിച്ചിരുന്നില്ല. എന്നാല്‍ ഈയടുത്തു വെക്കേഷനു നാട്ടില്‍ പോയപ്പോള്‍ എന്റെ ജ്യേഷ്ടനാണ് പറഞ്ഞത് ഇത് മുഖാരിരാഗത്തിലാണെന്ന് ഏതോ റേഡിയോ പരിപാടിയില്‍ കേട്ടെന്ന്. എനിക്കു തീരെ വിശ്വാസം വന്നില്ല. എന്നാല്‍ ഏതോ രാത്രിയില്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റു ഈ പാട്ട് മൂളി നോക്കിയപ്പോള്‍ ചെന്നെത്തിയത് ‘എന്‍രൈക്കു ശിവകൃപൈ വരുമോ’ എന്ന മുഖാരി കൃതിയിലാണ് ! കീബോര്‍ഡില്‍ വായിച്ചു നോക്കിയപ്പോഴും മുഖാരിയുടെ സ്വരങ്ങള്‍ തന്നെ. മുഖാരി രാഗം വളരെ വ്യത്യസ്തമായ പല അവതാരങ്ങളിലും പ്രത്യക്ഷപ്പെടുന്നുവെന്ന് വായിച്ചിട്ടുണ്ട്. എം. ജയചന്ദ്രനാണ് അടുത്ത തലമുറയിലെ രവീന്ദ്രന്‍ എന്ന് ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ തോന്നിപ്പോകുന്നു.

A melody with rustic charms by M. Jayachandran from the film Nottam.ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing


Song : Pacha panam thathe
ഗാനം : പച്ച പനംതത്തേ

Raagam : Mukhari
രാഗം : മുഖാരി

Film: Nottam
ചിത്രം: നോട്ടം

Music : M. Jayachandran
സംഗീതം : എം. ജയചന്ദ്രന്‍

Lyrics : Ponkunnam Damodaran
രചന : പൊന്‍‌കുന്നം ദാമോദരന്‍

Friday, January 25, 2008

എന്റെ ഖല്‍ബിലെ : ente khalbile

സാധാരണയായി ഞാന്‍ ഇതുവരെ പോസ്റ്റുച്യ്തിട്ടില്ലാത്ത രാഗത്തിലുള്ള ഒരു പാട്ടാണ് രാഗകൈരളി ബ്ലോഗിനായി തെരഞ്ഞെടുക്കാറുള്ളത്. പക്ഷെ തികച്ചും അപ്രതീക്ഷിതമായി പ്രിയയുടെ ബ്ലോഗ്മേറ്റ്സിനായി ‘എന്റെ ഖല്‍ബില്‍’ പാരഡി പാടാനായി വാല്‍മീകിയുടെ അപേക്ഷ വന്നു. ആ ബൂലോകപ്രശസ്തിയാര്‍ജ്ജിച്ച പാരഡി നിങ്ങളില്‍ പലരും ഇപ്പോഴേക്കും കേട്ടുകാണുമല്ലോ? :-)

എന്നാല്‍ പിന്നെ അടുത്ത ബ്ലോഗ് പാട്ട് ഈ ജനപ്രിയ സൂപ്പര്‍ഹിറ്റ് ഗാനം തന്നെയാകട്ടെ എന്നു വിചാരിച്ചു. പാരഡിയല്ല, ഒറിജിനല്‍!. റെക്കോറ്ഡിങ്ങില്‍ അല്‍പ്പം ‘കറകറ’ കുടുങ്ങിയിട്ടുള്ളത് ക്ഷമിക്കുക. രാഗം ആദ്യം കാപിയാണെന്നു തോന്നിയെങ്കിലും ആവര്‍ത്തിച്ചു കേട്ടപ്പോള്‍ പീലുവിനോടു കൂടുതല്‍ അടുത്തു നില്‍ക്കുന്നതു പോലെ തോന്നുന്നു.


A very popular number set in "mappila song" style from the superhit movie "Classmates".ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing


Song : Ente khalbile
ഗാനം : എന്റെ ഖല്‍ബിലെ

Raagam : Peelu
രാഗം : പീലു

Film: Classmates
ആല്‍ബം : ക്ലാസ്മേറ്റ്സ്

Music : Alex Paul
സംഗീതം : ആലക്സ് പോള്‍

Lyrics : Vayalar Sarathchandra varma
രചന : വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ

രാഗകൈരളി ലിസ്റ്റിങ്ങിലെ ഒരു തെറ്റു ചൂണ്ടിക്കാണിച്ചു കൊണ്ടു ഇ-മെയില്‍ അയച്ച വിനോദിനു നന്ദി. സര്‍ഗ്ഗത്തിലെ ‘സംഗീതമേ അമര സല്ലാപമേ‘ ജോണ്‍പുരിയായാണ് ഞാന്‍ ലിസ്റ്റു ച്യ്തിരുന്നത്. പക്ഷെ ഇത് അതിനേടു വളരെ സാമ്യമുള്ള, അതിന്റെ ജനകരാഗമായ നടഭൈരവിയാണ്. ഏക വ്യത്യാസം ജോണ്‍പുരിക്ക് ആരോഹണത്തില്‍ “ഗ” ഇല്ല എന്നുള്ളതാണ്.