Thursday, November 01, 2007

മലയാളത്തിലുള്ള രാഗകൈരളി : സഹായിക്കുക!

മലയാള സിനിമാഗാനങ്ങളെ രാഗപ്രകാരം ലിസ്റ്റു ചെയ്യുന്ന
എന്റെ രാഗകൈരളി വെബ് സൈറ്റ് നിങ്ങളില്‍ ചിലരെങ്കിലും
മുന്‍പ് കണ്ടിരിക്കും.

http://www.geocities.com/Vienna/4725/ragky.html


ഇത് ആദ്യമായി പബ്ലിഷ് ചെയ്ത 1997ല്‍ മലയാളം യൂനികോഡോ
ബ്ലോഗ് എന്ന സങ്കല്‍പ്പം തന്നെയോ ഇല്ലെന്നോര്‍ക്കണം.
അതിനാല്‍ എല്ലാ വിവരങ്ങളും ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്.
ഇതില്‍ മലയാളത്തിലും വിവരങ്ങള്‍ കൊടുക്കണമെന്ന് ഈയടുത്ത
കാലത്തായി ഞാനും ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. ചില ബ്ലോഗ്
വായനക്കാരും ഇതിനെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി.
രാഗകൈരളിയുടെ പത്താം വാര്‍ഷികത്തില്‍ ഈ ഉദ്യമം
എന്തുകൊണ്ടും ഉചിതം തന്നെ.

ഇതിലെ പ്രധാന ജോലി ആയിരത്തോളം വരുന്ന, ഇംഗ്ലീഷില്‍
എഴുതിയ ഗാനത്തിന്റെ ആദ്യ വരിയും സിനിമാ പേരും
മലയാളത്തിലെഴുതുക എന്നതാണ്. ഒറ്റക്കു ചെയ്താല്‍ അറു
മുഷിപ്പന്‍ ജോലിയായ ഇക്കാര്യത്തില്‍ മലയാള സംഗീത
പ്രേമികളുടെ സഹായം തേടുന്നു. ആകെ വേണ്ടുന്ന യോഗ്യത
യൂനികോഡ്-മലയാളം എഴുത്തും ഗാനങ്ങളെക്കുറിച്ചുള്ള ഏകദേശ
അറിവുമാണ്. കേരളപ്പിറവിയായ ഇന്നത്തെ സുദിനത്തില്‍ ഈ
പരിഭാഷയില്‍ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍
tokishor007@gmail.com എന്ന വിലാസത്തില്‍
എന്നെ അറിയിക്കുക.

8 comments:

കിഷോർ‍:Kishor said...

കേരളപ്പിറവിയായ ഇന്നത്തെ സുദിനത്തില്‍ രാഗകൈരളി മലയാളംപരിഭാഷയില്‍ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മുന്നോ‍ട്ടു വരിക!

ദിലീപ് വിശ്വനാഥ് said...

ഞാന്‍ കൈ പൊക്കി.

ദിലീപ് വിശ്വനാഥ് said...

ഒരു കാര്യം കൂടി ചോദിക്കട്ടെ? ഇതു geocities ല്‍ നിന്നും മാറ്റി ഒരു സ്വതന്ത്ര വെബ്‌സൈറ്റ് ആയി ചെയ്തുകൂടെ?

ശ്രീ said...

വാല്‍മീകി മാഷ് പറഞ്ഞതിനോട് യൊജിയ്ക്കുന്നു.

:)

പൊൻകുരിശു തോമാ said...

ഞാനുമുണ്ടേ ....

കിഷോർ‍:Kishor said...

എല്ലാവര്‍ക്കും നന്ദി. ഒത്തു പിടിച്ചാല്‍ മലയും പോരും :) ഏത് ഫോര്‍മാറ്റിലാണ് പരിഭാഷ നടത്തേണ്ടതെന്ന് ഞാന്‍ ഇമെയില്‍ അയക്കുന്നതാണ്.

സ്വതന്ത്ര വെബ്‌സൈറ്റ് നല്ല കാര്യം തന്നെ. ഒരു കുഴപ്പമെന്താണെന്നു വച്ചാല്‍ ഏകദേശം 500ഓളം സൈറ്റുകള്‍ ഇപ്പോഴത്തെ geocities URLലേക്ക് ലിങ്ക് ചെയ്യുന്നുണ്ട്. പിന്നെ ഒരു മനുഷ്യായുസ്സിനേക്കാള്‍ കൂടുതല്‍ കാലം സൈറ്റ് നിലനില്‍ക്കണമെങ്കില്‍ yahoo(geocities owner) പോലുള്ള കോര്‍പറേഷനുകള്‍ തന്നെ ശരണം!

CarbonMonoxide said...

ഈ ഉദ്യമതില്‍ സഹകരിക്കാന്‍ എന്നെയും കൂട്ടുമൊ ? എന്റെ എളിയ അഭിപ്രായം : ഇതു ഒരു സ്വതന്ത്ര വെബ് സൈറ്റ് ആക്കിയിട്ടു ജിയൊസിറ്റീസില്‍ നിന്നും ഒരു ലിങ്ക് കൊടുത്താല്‍ പോരേ?

കിഷോർ‍:Kishor said...

Hi TheDawg,

തീര്‍ച്ചയായും കൂട്ടാം!

നിങ്ങള്‍ ഇ-മെയില്‍ പ്രൊഫൈലില്‍ കൊടുത്തിട്ടില്ല. kishor_kumar@hotmail.com എന്ന വിലാസത്തില്‍ എനിക്കെഴുതിയാല്‍ എന്താണു ചെയ്യേണ്ടതെന്ന് അറിയിക്കാം.