സാധാരണയായി ഞാന്‍ ഇതുവരെ പോസ്റ്റുച്യ്തിട്ടില്ലാത്ത രാഗത്തിലുള്ള ഒരു പാട്ടാണ് രാഗകൈരളി ബ്ലോഗിനായി തെരഞ്ഞെടുക്കാറുള്ളത്. പക്ഷെ തികച്ചും അപ്രതീക്ഷിതമായി പ്രിയയുടെ ബ്ലോഗ്മേറ്റ്സിനായി ‘എന്റെ ഖല്‍ബില്‍’ പാരഡി പാടാനായി വാല്‍മീകിയുടെ അപേക്ഷ വന്നു. ആ ബൂലോകപ്രശസ്തിയാര്‍ജ്ജിച്ച പാരഡി നിങ്ങളില്‍ പലരും ഇപ്പോഴേക്കും കേട്ടുകാണുമല്ലോ? :-)
എന്നാല്‍ പിന്നെ അടുത്ത ബ്ലോഗ് പാട്ട് ഈ ജനപ്രിയ സൂപ്പര്‍ഹിറ്റ് ഗാനം തന്നെയാകട്ടെ എന്നു വിചാരിച്ചു. പാരഡിയല്ല, ഒറിജിനല്‍!. റെക്കോറ്ഡിങ്ങില്‍ അല്‍പ്പം ‘കറകറ’ കുടുങ്ങിയിട്ടുള്ളത് ക്ഷമിക്കുക. രാഗം ആദ്യം കാപിയാണെന്നു തോന്നിയെങ്കിലും ആവര്‍ത്തിച്ചു കേട്ടപ്പോള്‍ പീലുവിനോടു കൂടുതല്‍ അടുത്തു നില്‍ക്കുന്നതു പോലെ തോന്നുന്നു.
A very popular number set in "mappila song" style from the superhit movie "Classmates".
Down Load
ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Kairaly
Song : Ente khalbile
ഗാനം : എന്റെ ഖല്‍ബിലെ
Raagam : Peelu
രാഗം : പീലു
Film: Classmates
ആല്‍ബം : ക്ലാസ്മേറ്റ്സ്
Music : Alex Paul
സംഗീതം : ആലക്സ് പോള്‍
Lyrics : Vayalar Sarathchandra varma
രചന : വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
രാഗകൈരളി ലിസ്റ്റിങ്ങിലെ ഒരു തെറ്റു ചൂണ്ടിക്കാണിച്ചു കൊണ്ടു ഇ-മെയില്‍ അയച്ച വിനോദിനു നന്ദി. സര്‍ഗ്ഗത്തിലെ ‘സംഗീതമേ അമര സല്ലാപമേ‘ ജോണ്‍പുരിയായാണ് ഞാന്‍ ലിസ്റ്റു ച്യ്തിരുന്നത്. പക്ഷെ ഇത് അതിനേടു വളരെ സാമ്യമുള്ള, അതിന്റെ ജനകരാഗമായ നടഭൈരവിയാണ്. ഏക വ്യത്യാസം ജോണ്‍പുരിക്ക് ആരോഹണത്തില്‍ “ഗ” ഇല്ല എന്നുള്ളതാണ്.
Friday, January 25, 2008
Subscribe to:
Post Comments (Atom)


6 comments:
Song : Ente khalbile
ഗാനം : എന്റെ ഖല്‍ബിലെ
Raagam : Peelu
രാഗം : പീലു
Film: Classmates
ആല്‍ബം : ക്ലാസ്മേറ്റ്സ്
Music : Alex Paul
സംഗീതം : ആലക്സ് പോള്‍
Lyrics : Vayalar Sarathchandra varma
രചന : വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
ആ ശബ്ദമാധുരിയില്‍ ഈ ഗാനം ശ്രവ്യമനോഹരമായിരിക്കുന്നു.
ആശംസകള്‍
കേള്‍ക്കാന്‍ പറ്റുന്നില്ലല്ലോ! ഇനി എന്റെ നെറ്റിന്റെ കുഴപ്പമാണോ?
പക്ഷേ മാമാങ്കം കേട്ടു. ഇഷ്ടമുള്ളൊരു പാട്ടാണ്. നന്നായിട്ടുണ്ട്. മ്യൂസിക് കൂടി കൊടുത്ത് (കരാവൊകെ കിട്ടാനുണ്ടോ?) ഒന്നൂടി ഉത്സാഹത്തില്‍ പാടിയാല്‍ സന്തോഷമായേനെ... :)
പ്രിയ, താങ്ക്സ്!
പപ്പൂസ്, അല്പം ഡിലേ ഉണ്ടെങ്കിലും എനിക്കു കേഴ്ക്കാന്‍ കഴിഞ്ഞു. വീണ്ടും ശ്രമിക്കൂ!
മാഷേ, എനിക്കു കേള്‍ക്കാന്‍ പറ്റുന്നില്ല. ഡൌണ്‍ലോഡ് ചെയ്യാനും പറ്റുന്നില്ല.
അത് ഈ-മെയിലില്‍ അയച്ചുതരുമോ?
വാല്‍മീകി,
http://www.archive.org/download/
entekhalbile/ente_khalbile.mp3
എന്ന ലിങ്കില്‍ നിന്ന് കേഴ്ക്കാന്‍ പറ്റുന്നുണ്ടോ എന്നു നോക്കൂ.
Post a Comment