കഴിഞ്ഞ ഒരു ദശകം എഴുത്തിലും പുസ്തകപ്രസിദ്ധീകരണത്തിലും (Book Page) ഒക്കെ മുഴുകിയിരുന്നതിനാല്‍ സംഗീതരംഗത്ത് അത്ര സജീവമായിരുന്നില്ല. പക്ഷേ ഈ കോവിഡ് കാലം സംഗീതത്തിലേക്കുള്ള ഒരു തിരിച്ചുപോക്കായി മാറിയിരിക്കുന്നു. മലയാള സിനിമാഗാനങ്ങളെ രാഗപ്രകാരം ലിസ്റ്റ് ചെയ്തിരുന്ന എന്‍റെ വെബ്സൈറ്റ് രാഗകൈരളി (http://www.geocities.com/vienna/4725/ragky.html) ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. 1997ല്‍ തുടങ്ങിയ ആ സൈറ്റ് ഒരുപക്ഷേ മലയാളഗാനങ്ങളെ കുറിച്ചുള്ള ആദ്യത്തെ വെബ്സൈറ്റ് ആവാം. പിന്നീട് വന്ന m3db, msi, mcc പോലുള്ള വലിയ മലയാളസിനിമാഗാന ഓണ്‍ലൈന്‍ ഡാറ്റാബേസുകള്‍ക്ക് രാഗകൈരളി ഒരു പ്രചോദനമായിരുന്നു എന്നറിയുന്നതില്‍ വലിയ സന്തോഷമുണ്ട് (Read here). രാഗകൈരളി വെബ്സൈറ്റ് 2010ല്‍ നിലച്ചുപോയെങ്കിലും ഇപ്പോള്‍ m3db ഗ്രൂപ്പുമായി ചേര്‍ന്ന് രാഗ അനാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്.
എന്‍റെ പാട്ടുകള്‍ പബ്ലിഷ് ചെയ്യാന്‍ വേണ്ടി 2006ല്‍ തുടങ്ങിയതായിരുന്നു ഈ ഓഡിയോ ബ്ലോഗ്. ഇപ്പോള്‍ എന്‍റെ പാട്ടുകള്‍ പുതുതായി തുടങ്ങിയ YouTube ചാനലില്‍ കേള്‍ക്കാം:
https://youtube.com/channel/UCnxyj72fxlqjKBAuG8IwkaQ
1997 ജൂണ്‍ 13ന് ആയിരുന്നു മലയാളസിനിമാഗാനങ്ങളെ രാഗപ്രകാരം ലിസ്റ്റ് ചെയ്യുന്ന രാഗകൈരളി എന്ന എന്‍റെ വെബ്സൈറ്റ് തുടങ്ങിയത്. രാഗകൈരളി സൈറ്റ് ഹോസ്റ്റ് ചെയ്തിരുന്ന geocities.com ഡൊമെയിന്‍ യാഹൂ ഏറ്റെടുക്കുകയും പിന്നീട് അത് നിര്‍ത്തലാക്കുകയും ചെയ്തു. അങ്ങനെ 2010-ല്‍ നിലച്ചുപോയ രാഗകൈരളി വെബ് സൈറ്റ് ഏതോ പാശ്ച്യാത്യ സന്നദ്ധസംഘടന എന്നെന്നേക്കുമായി ആര്‍ക്കൈവ് ചെയ്ത് ഈ ലിങ്കില്‍ സൂക്ഷിച്ചിട്ടുണ്ട് (View horizontally on mobiles. Malayalam font visible only on mobile-chrome) : https://www.oocities.org/vienna/4725/ragky.html
Onam greetings!!!
Enjoy an old light song about onam.
ഓണം ഇതാ ഇവിടെയെത്തി! നാളെ പൂരാടം, മറ്റന്നാള്‍ ഉത്രാടം, പിറ്റേന്ന് തിരുവോണം. ഓണത്തെ വരവേല്‍ക്കുന്ന ‘ഉത്രാട പൂനിലാവേ വാ‘ എന്ന പ്രശസ്തമായ ലളിതഗാനമാണ് പുതിയ ബ്ലോഗ് പാട്ട്. ‘ഉത്സവഗാനങ്ങള്‍’ എന്ന ആല്‍ബത്തിനു വേണ്ടി ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ക്ക് രവീന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.
ഉത്സവഗാനമാണെങ്കിലും ദരിദ്രന്റെ ഓണത്തിന്റെ ഒരു വിഷാദഛായ ഈ ഗാനത്തിനു പകര്‍ന്നു നല്‍കാന്‍ തമ്പിയുടെ വരികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. വാടിയ പൂവണിയിലും തെരുവുകുട്ടികളിലും സാന്ത്വനമായി ഉത്രാടനിലാവിനെ വരവേറ്റുകൊണ്ട് ഇല്ലായ്മകള്‍ക്കിടയിലും ഓണം കേമമാക്കുന്ന ആ മലയാളി സ്പിരിറ്റ് ഈ ഗാനം പകര്‍ന്നു നല്‍കുന്നു. രവീന്ദ്രന്റെ മറ്റൊരു ഹംസധ്വനി-മാസ്റ്റര്‍പീസ്...
Presenting one of the ever-green melodies from Hindi film 'Guddi', originally sung by Vani Jairam. Even though Vani is a well-known, established singer in South India, only recently I came to know that Guddi(1971) was her first playback launch. The song amply conveys the beauty of raga MiyanMalhar.
ജാനകിയുടെ പടയോട്ടത്തിനു മുന്നില്‍ വാണിജയറാമിനു മലയാളത്തില്‍ വേണ്ടത്ര അവസരങ്ങള്‍ കിട്ടിയിരുന്നില്ല എന്നത് സത്യം. എം.കെ. അര്‍ജുനനാണെന്നു തോന്നുന്നു വാണിക്ക് മലയാളത്തില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കിയത്. കടുകട്ടി ക്ലാസിക്കല്‍ ഗാനങ്ങളും ശൃംഗാരദ്യോതകമായ കാബറേ ഗാനങ്ങളും ഒരു പോലെ പാടി വിജയിപ്പിക്കാനുള്ള റേഞ്ജ് വാണിക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ 70-80 കളിലെ മലയാളനിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ജയമാലിനിയുടേയും സില്‍ക്കിന്റെയും അനുരാധയുടേയും മാദകനൃത്തങ്ങള്‍ക്കായി വാണിയുടെ ശബ്ദം ഉപയോഗിക്കപ്പെട്ടു.
‘ബോലെരേ പപീ’യോട് കിടപിടിക്കുന്ന (എന്റെ അഭിപ്രായത്തില്‍ സംഗീതപരമായി ഒരു പടി മുന്നില്‍ നില്‍ക്കുന്ന) മിയാന്‍മല്‍ഹര്‍ ആണ് ‘ഗുരുവായൂര്‍ കേശവന്‍’ എന്ന പടത്തിലെ മാധുരി പാടി അനശ്വരമാക്കിയ ദേവരാജന്റെ ‘ഇന്നെനിക്കു പൊട്ടുകുത്താന്‍’ എന്ന ഗാനം.
ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing
“നമഹ നമഹ, ശ്രീ മഹാഗണപതേ“ എന്ന ഗണപതി സ്തുതിയാണ് ഈ മാസത്തെ പാട്ട്. ഈയടുത്ത് ബോസ്റ്റണിലെ ശ്രീലക്ഷ്മി ക്ഷേത്രത്തില്‍ ഇത് പാടാനുള്ള ഒരവസരം എനിക്കു ലഭിച്ചു. എന്നാല്‍ പിന്നെ പാഴാക്കാതെ അത് ബ്ലോഗാമെന്നും വിചാരിച്ചു! നാട്ടക്കുറിഞ്ഞി രാഗത്തില്‍ ടി.എസ്. രാധാകൃഷ്ണനാണ് ‘തുളസീ തീര്‍ഥം’ എന്ന ആല്‍ബത്തിനു വേണ്ടി ഈ ഗാനം സംഗീതം പകര്‍ന്നത്.
'അനന്തഭദ്രം' സിനിമയിലെ പ്രസിദ്ധമായ ‘തിരനുരയും ചുരുള്‍ മുടിയില്‍‘ എന്ന കിടിലന്‍ ഗാനം ഇതേ രാഗത്തിലുള്ളതാണ്.
A beautiful Ganesha stuti by T.S. Radhakrishnan in NattaKuranji ragam.
ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing
Song : namaha namaha, sreemaha ഗാനം : നമഹ നമഹ, ശ്രീ മഹാഗണപതേ
ചിലപ്പോള്‍ സിനിമ ഹിറ്റായില്ലെങ്കിലും അതിലെ ഗാനങ്ങള്‍ സൂപ്പര്‍ഹിറ്റുകളാകാറുണ്ട്. അത്തരത്തിലൊരു ഗാനമാണ് 2005ല്‍ പുറത്തിറങ്ങിയ എം. ജയചന്ദ്രന്റെ ‘പച്ച പനം തത്തേ..’. ഇതിന്റെ വരികള്‍ ഏതോ വളരെ പഴയ നാടകത്തില്‍ നിന്നുള്ള പൊന്‍കുന്നം ദാമോദരന്റെ കവിതയാണെന്ന് എന്റെ അഛന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ഇവിടെ കരയോക്കെയുടെ അകമ്പടിയോടെ പാടിയിരിക്കുന്നു (ഫ്രീ കരയോക്കെക്ക് shyju.com ന് സ്തുതി!)
ഒരു നാടന്‍ പാട്ടുപോലെ തോന്നിപ്പിക്കുന്ന ഈ പാട്ടിനുപിന്നില്‍ ഒരു രാഗം ഒളിച്ചിരിപ്പുണ്ടെന്ന് ഞാന്‍ തീരെ വിചാരിച്ചിരുന്നില്ല. എന്നാല്‍ ഈയടുത്തു വെക്കേഷനു നാട്ടില്‍ പോയപ്പോള്‍ എന്റെ ജ്യേഷ്ടനാണ് പറഞ്ഞത് ഇത് മുഖാരിരാഗത്തിലാണെന്ന് ഏതോ റേഡിയോ പരിപാടിയില്‍ കേട്ടെന്ന്. എനിക്കു തീരെ വിശ്വാസം വന്നില്ല. എന്നാല്‍ ഏതോ രാത്രിയില്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റു ഈ പാട്ട് മൂളി നോക്കിയപ്പോള്‍ ചെന്നെത്തിയത് ‘എന്‍രൈക്കു ശിവകൃപൈ വരുമോ’ എന്ന മുഖാരി കൃതിയിലാണ് ! കീബോര്‍ഡില്‍ വായിച്ചു നോക്കിയപ്പോഴും മുഖാരിയുടെ സ്വരങ്ങള്‍ തന്നെ. മുഖാരി രാഗം വളരെ വ്യത്യസ്തമായ പല അവതാരങ്ങളിലും പ്രത്യക്ഷപ്പെടുന്നുവെന്ന് വായിച്ചിട്ടുണ്ട്. എം. ജയചന്ദ്രനാണ് അടുത്ത തലമുറയിലെ രവീന്ദ്രന്‍ എന്ന് ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ തോന്നിപ്പോകുന്നു.
A melody with rustic charms by M. Jayachandran from the film Nottam.
ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing
സാധാരണയായി ഞാന്‍ ഇതുവരെ പോസ്റ്റുച്യ്തിട്ടില്ലാത്ത രാഗത്തിലുള്ള ഒരു പാട്ടാണ് രാഗകൈരളി ബ്ലോഗിനായി തെരഞ്ഞെടുക്കാറുള്ളത്. പക്ഷെ തികച്ചും അപ്രതീക്ഷിതമായി പ്രിയയുടെ ബ്ലോഗ്മേറ്റ്സിനായി ‘എന്റെ ഖല്‍ബില്‍’ പാരഡി പാടാനായി വാല്‍മീകിയുടെ അപേക്ഷ വന്നു. ആ ബൂലോകപ്രശസ്തിയാര്‍ജ്ജിച്ച പാരഡി നിങ്ങളില്‍ പലരും ഇപ്പോഴേക്കും കേട്ടുകാണുമല്ലോ? :-)
എന്നാല്‍ പിന്നെ അടുത്ത ബ്ലോഗ് പാട്ട് ഈ ജനപ്രിയ സൂപ്പര്‍ഹിറ്റ് ഗാനം തന്നെയാകട്ടെ എന്നു വിചാരിച്ചു. പാരഡിയല്ല, ഒറിജിനല്‍!. റെക്കോറ്ഡിങ്ങില്‍ അല്‍പ്പം ‘കറകറ’ കുടുങ്ങിയിട്ടുള്ളത് ക്ഷമിക്കുക. രാഗം ആദ്യം കാപിയാണെന്നു തോന്നിയെങ്കിലും ആവര്‍ത്തിച്ചു കേട്ടപ്പോള്‍ പീലുവിനോടു കൂടുതല്‍ അടുത്തു നില്‍ക്കുന്നതു പോലെ തോന്നുന്നു.
A very popular number set in "mappila song" style from the superhit movie "Classmates".
ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing
Lyrics : Vayalar Sarathchandra varma രചന : വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
രാഗകൈരളി ലിസ്റ്റിങ്ങിലെ ഒരു തെറ്റു ചൂണ്ടിക്കാണിച്ചു കൊണ്ടു ഇ-മെയില്‍ അയച്ച വിനോദിനു നന്ദി. സര്‍ഗ്ഗത്തിലെ ‘സംഗീതമേ അമര സല്ലാപമേ‘ ജോണ്‍പുരിയായാണ് ഞാന്‍ ലിസ്റ്റു ച്യ്തിരുന്നത്. പക്ഷെ ഇത് അതിനേടു വളരെ സാമ്യമുള്ള, അതിന്റെ ജനകരാഗമായ നടഭൈരവിയാണ്. ഏക വ്യത്യാസം ജോണ്‍പുരിക്ക് ആരോഹണത്തില്‍ “ഗ” ഇല്ല എന്നുള്ളതാണ്.
രവീന്ദ്രന്റെ മാസ്റ്റര്‍ പീസായ “മാമാങ്കം പലകുറി കൊണ്ടാടി” യാണ് ഈ മാസത്തെ ബ്ലോഗ് രചന. മാസത്തില്‍ ഒരു ഗാനമെങ്കിലും പബ്ളിഷ് ചെയ്യാനാണ് വിചാരിച്ചിരുന്നതെങ്കിലും കഴിഞ്ഞമാസം രാഗകൈരളി ഡാറ്റബേസിന്റെ മലയാള പരിഭാഷയില്‍ മുഴുകിയതിനാല്‍ പാട്ടുകളൊന്നും ചെയ്യാന്‍ പറ്റിയില്ല. ഈ പാട്ടിന്റെ കരയോകെ പലയിടത്ത് അന്വേഷിച്ചെങ്കിലും കിട്ടിയില്ല. അതിനാല്‍ ഇതിന്റെ അവിഭാജ്യ ഘടകമായ വയലിന്‍ സംഗീതത്തെ സ്വരങ്ങളാല്‍ പുനऽസൃഷ്ടിക്കാനുള്ള ഒരു പരീക്ഷണം നടത്തിയിട്ടുണ്ട്!
ഈ പാട്ട് ഞാന്‍ ഇന്നലെ ബോസ്റ്റണ്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പരിപാടിയില്‍ പാടുകയുണ്ടായി. പരിപാടിയില്‍ പാടിയ മറ്റൊരു പാട്ട് മുന്‍പ് ഞാന്‍ ബ്ലോഗിയ ഏതേവാര്‍മുകിലിന്‍ ആയിരുന്നു(ലിങ്ക് ഇവിടെ). അമേരിക്കന്‍ പ്രവാസിയായ ദിവ്യ ഉണ്ണി അവതരിപ്പിച്ച ശാസ്ത്രീയ നൃത്തങ്ങള്‍ (പ്രത്യേകിച്ച് കുച്ചിപ്പുഡി തരംഗം)പരിപാടിക്ക് മിഴിവേറ്റി. ഭാരത സംസ്കാരത്തിലൂന്നിയ ഇത്തരം പരിപാടികള്‍ പ്രവാസികളുടെ ജീവിതത്തില്‍ എന്തുമാത്രം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന വസ്തുതയെക്കുറിച്ച് ദിവ്യ ഉണ്ണി ആര്‍ജ്ജവത്തോടെ സംസാരിച്ചു.
Presenting "Mamankam palakuri kondati", a great patriotic song from the album Vasanthageethangal. This could be considered as a master piece of Raveendran. I presented this song yesterday at Boston Malayali Association's Christmas program.
ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing
Song : Mamankam palakuri ഗാനം : മാമാങ്കം പലകുറി കൊണ്ടാടി
ഇത് ആദ്യമായി പബ്ലിഷ് ചെയ്ത 1997ല്‍ മലയാളം യൂനികോഡോ ബ്ലോഗ് എന്ന സങ്കല്‍പ്പം തന്നെയോ ഇല്ലെന്നോര്‍ക്കണം. അതിനാല്‍ എല്ലാ വിവരങ്ങളും ഇംഗ്ലീഷിലാണ് എഴുതിയിരിക്കുന്നത്. ഇതില്‍ മലയാളത്തിലും വിവരങ്ങള്‍ കൊടുക്കണമെന്ന് ഈയടുത്ത കാലത്തായി ഞാനും ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. ചില ബ്ലോഗ് വായനക്കാരും ഇതിനെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. രാഗകൈരളിയുടെ പത്താം വാര്‍ഷികത്തില്‍ ഈ ഉദ്യമം എന്തുകൊണ്ടും ഉചിതം തന്നെ.
ഇതിലെ പ്രധാന ജോലി ആയിരത്തോളം വരുന്ന, ഇംഗ്ലീഷില്‍ എഴുതിയ ഗാനത്തിന്റെ ആദ്യ വരിയും സിനിമാ പേരും മലയാളത്തിലെഴുതുക എന്നതാണ്. ഒറ്റക്കു ചെയ്താല്‍ അറു മുഷിപ്പന്‍ ജോലിയായ ഇക്കാര്യത്തില്‍ മലയാള സംഗീത പ്രേമികളുടെ സഹായം തേടുന്നു. ആകെ വേണ്ടുന്ന യോഗ്യത യൂനികോഡ്-മലയാളം എഴുത്തും ഗാനങ്ങളെക്കുറിച്ചുള്ള ഏകദേശ അറിവുമാണ്. കേരളപ്പിറവിയായ ഇന്നത്തെ സുദിനത്തില്‍ ഈ പരിഭാഷയില്‍ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ tokishor007@gmail.com എന്ന വിലാസത്തില്‍ എന്നെ അറിയിക്കുക.
I have so far sung in all South Indian languages except Kannada. I have been thinking about doing a Kannada song and hence I have chosen a Shubha-Panthuvarali krithi by Purandara Dasa. I learned this by hearing Sudha Raghunathan's rendition. Some minor mistakes have crept into my version, for which I am the sole culprit!
Purandara Dasa(1484 – 1564) is considered as the 'Father of Carnatic music'. He has composed many krithis in his native Kannada language. He was also the one who setup and standardised a systematic method for teaching classical music, which is followed even today.
ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing
ശ്യാമപ്രസാദിന്റെ പുതിയ ചിത്രമായ ‘ഒരേ കടല്‍'-ലെ എല്ലാ ഗാനങ്ങളും ശുഭപന്തുവരാളി രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രണയത്തിന്റെയും വിരഹത്തിന്റെയും വിഷാദം ഗാനങ്ങളിലുള്‍ക്കൊള്ളിക്കാന്‍ ഈ രാഗത്തിന് ഒരു പ്രത്യേക കഴിവുണ്ട്. ഉദാഹരണത്തിന് ജാനകിയുടെ ഒരു മാസ്റ്റര്‍പീസായി കണക്കാക്കാവുന്ന തകരയിലെ ‘മൌനമേ നിറയും മൌനമേ...‘.
ശുഭപന്തുവരാളി എന്നതിനെക്കാളും ദുഖപന്തുവരാളി എന്ന പേരാണ് ഈ രാഗത്തിന് ചേര്‍ച്ച. ഇതുപോലെ കേട്ടാല്‍ കരച്ചില്‍ മാത്രം വരുന്ന രാഗമായ പന്തുവരാളിക്ക് (ഈ വെറും പന്തുവരാളി ശുഭപന്തുവരാളിയല്ല) ‘കാമവര്‍ദ്ധിനി’ എന്ന ഒരു പര്യായം കൂടി നല്‍കിയത് ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ മറ്റൊരു വൈരുധ്യം!
വൈകി വന്ന (oct 28) വാല്‍കഷ്ണം: ഇന്ന് യൂ-ട്യൂബിലൂടെ കാടുകയറി നടക്കുമ്പോള്‍ കണ്ടൂ ജാനകിയുടെ “മൌനമേ..“ എന്ന ഗാനത്തെ! പുതിയ തലമുറയുടേയും പഴയ തലമുറയുടേയും ഓര്‍മ്മപ്പെടുത്തലിനായി ഗാനദൃശ്യം താഴെ:
A song on Mookambika devi composed by Raveendran. Its from "Neelakadambu", an un-released movie.
ഈ സിനിമ റിലീസായിട്ടില്ലെങ്കിലും ഇതിലെ പാട്ടുകള്‍ നിത്യഹരിത ഹിറ്റുകളാണ്. ഇതിലെ “നീലക്കുറിഞ്ഞികള്‍“ എന്ന ഗാനം മുന്‍പ് ഞാന്‍ പോഡ്കാസ്റ്റു ചെയ്തിട്ടുണ്ട് ( Link here)
ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing
Song : Kudajadriyil kuti kollum ഗാനം : കുടജാദ്രിയില്‍ കുടികൊള്ളും
If you inspect the list of Revathi songs in Ragakairali, you will observe that majority of them are composed by legendry Raveendran. In my opinion, "Sree lathikakal" from "Sukhamodevi" is arguably the best song (including carnatic compositions) composed in Revathi! I will not even attempt to sing it without karaoke.
Enjoy "Sree lathikakal" with great visuals, courtsey youtube:
One of my favorite songs in recent years. Music director M. Jayachandran has done a great job in setting western orchestration to Indian semi-classical melody. This song is sung with original karaoke track.
Click on the player below to listen:
ഗാനങ്ങളുടെ രാഗപ്രകാരമുള്ള ലിസ്റ്റിങ് : Raga Listing
It was on June 13th 1997 that "Ragakairali", my ragam-wise listing of Malaylam flm songs, went online for the first time. That makes today the 10th anniversary of it coming into existence in cyberspace. Here is the URL for the un-initiated:
Ragakairali is the first URL of its kind. Since then many music portals and TV shows have started dealing with raga-based film songs. Identifying ragas of film songs have become a big hobby among serious music lovers. I have to say that its not as easy as identifying the raga of a classical music composition (Film music directors tone-down the raga signatures a lot for mass appeal). But its definitly an interesting puzzle to solve!
I take this opportunity to thank so many people who wrote encouraging e-mails, identified ragas of songs that I missed and also pointed out mistakes in the listings. Please keep on contributing...
A beautiful lullabi which is also devotional in nature, describing Krisha's playfullness. Great music by Alappy Rangan. The song is from 80s album 'Onappattukal'.
പച്ച മലയാള ഭാഷയുടെ മധുരം ആസ്വദിക്കണമെങ്കില്‍ ഇതിന്റെ ഒറിനല്‍ ഗാനം യേശുദാസിന്റെ സ്വരത്തീല്‍ തന്നെ കേള്‍ക്കണം. പാട്ടിന്റെ തുടക്കത്തിലുള്ള ശ്ലോകം ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്. ഈ ആല്‍ബത്തിലെ മറ്റു ഗാനങ്ങളും വളരെ നല്ലവയാണ്.
Song : Kannane kani kaanaan ഗാനം : കണ്ണനെ കണി കാണാന്‍
I participated and won an Anthakshari contest by Asianet TV. The show will be telecast on Saturday May 19th 3PM in India and US (1.30PM in UAE) in the "Sageetha Sallapam" section of "American Jalakam". Please checkout the show. Its a small segment.
I was not physically present at the recording as it was a phone-in contest. I called from Boston to Chicago where the program was recorded. They may show my picture on screen. "Sangeetha Sallapam" was co-presented by my friend and singer Ramakrishnan. Checkout his music blog Sapthawara.
ഏതെല്ലാം പാട്ടുകളാണ് പാടിയതെന്ന് എനിക്കു തന്നെ കൃത്യമായി ഓര്‍മ്മയില്ല. കൂടുതലും ലഘു-ശാസ്ത്രീയ ഗാനങ്ങളായിരുന്നു എന്റെ നാവില്‍ വന്നത്. അന്താക്ഷരിയുടെ ഒരു കുഴപ്പം എന്താണെന്നു വച്ചാല്‍ നമ്മളിങ്ങനെ ലയിച്ചു പാടി വരുമ്പോളായിരിക്കും പുതിയ അക്ഷരത്തില്‍ വേറൊരു പാട്ടുപാടാനുള്ള അവതാരകന്റെ ആജ്ഞ! എന്താലും രസകരമായ ഒരു അനുഭവമായിരുന്നു. പരിപാടി കേട്ട് അഭിപ്രായങള്‍ അറിയിക്കുമല്ലോ?
This is probably the best Tamil song ever composed for a Malayalam movie. A Haunting melody from ever green classic movie Manichithrathazhu (മണിചിത്രത്താഴ്) by M.G Radhakrishnan, originally sung by Sujatha.
The movie used this song in 2 parts during Dr. Sunny's nocturnal encounters with Nagavalli's spirit. Since it was used in bits and pieces as low volume background song, this great song never got the recognition it deserves (compared to other songs in the film)
ആഹരിയെന്ന അപൂര്‍വ രാഗം മലയാളസിനിമയില്‍ ആദ്യമായി ഉപയോഗിച്ചത് എം.ജി.രാധാകൃഷ്ണന്‍ ആണെന്നാണ് തോന്നുന്നത്. ശ്രദ്ധിച്ച് കേട്ടാല്‍ ഈ പാട്ടിന്റെ റ്റ്യൂണ്‍ ഇതേ സിനിമയിലെ തന്നെ യേശുദാസ് പാടിയ “പഴം തമിള്‍ പാട്ടിഴയും ശ്രുതിയില്‍” എന്ന ഗാനത്തിന്റെ റ്റ്യൂണുമായി വളരെ സാമ്യമുണ്ടെന്ന് മനസ്സിലാക്കാം.
Song : Oru murai vanthu (Tamil) ഗാനം : ഒരു മുറൈ വന്ത് (തമിഴ്)
Music : M.G. Radhakrishnan സംഗീതം : എം.ജി.രാധാകൃഷ്ണന്‍
Lyrics : Vali രചന : വാലി
Some of you might have thought that this is the climax dance song "oru murai vanthu parthaya.." from the same movie. It is in a totally different raga by name KunthalaVaraali. This is one of the rare songs where a classical raga was used to effectively convey moods of anger & frustration! Not to disappoint you, here is that song along with Shobana's amazing dance movements & emoting(courtsey youtube):
This is one of my all time favorites of Venugopal. Enchanting music by Johnson. I am glad that these days Venugopal is again active in playback singing and getting chances to do really nice songs.
Song : Mainaka ponmutiyil ഗാനം : മൈനാക പൊന്‍മുടിയില്‍